എല്ലാം ഒരു നാടകമല്ലേ, തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാല്‍ ഇന്ധനവില വീണ്ടും കൂടും; കേന്ദ്രത്തിനെതിരെ ലാലു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഇന്ധനവില വീണ്ടും വര്‍ധിക്കുമെന്ന് ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. കേന്ദ്രം എക്സൈസ് തീരുവ കുറച്ച നടപടിയിലൂടെ ജനങ്ങള്‍ക്ക് യഥാര്‍ഥ ആശ്വാസം ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചത് അപര്യാപ്തമാണ്. പെട്രോള്‍ വില അഞ്ച് രൂപ കുറച്ച മോദി സര്‍ക്കാര്‍ നാടകം കളിക്കുകയാണ്. ഇന്ധന വില ലിറ്ററിന് 50 രൂപ കുറച്ചിട്ടേ കാര്യമുള്ളൂ-ചൂണ്ടിക്കാട്ടി.
പെട്രോള്‍ വില ലിറ്ററിന് 70 രൂപയില്‍ താഴെ കൊണ്ടുവരണമെന്ന് ആര്.ജെ.ഡി നേതാവും ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും ആവശ്യപ്പെട്ടു. പെട്രോളിന് ലിറ്ററിന് 70 രൂപ വിലയുണ്ടായിരുന്നപ്പോള്‍ അത് വലിയ തുകയായാണ് ബി.ജെ.പി കണക്കാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 100ന് മുകളിലെത്തിയെന്ന് തേജസ്വി പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."