മുന്‍ ഹരിത നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പികെനവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
കോഴിക്കോട്: മുന്‍ ഹരിത നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
സ്ത്രീകള്‍ക്കെതിരെ ലൈംഗിക ആരോപണങ്ങളുന്നയിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. നവാസ് മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്.
വനിതാ കമ്മീഷന്റെ നിര്‍ദേശപ്രകാരം ആഗസ്റ്റ് 17നാണ് വെള്ളയില്‍ പൊലിസ് ഹരിതാ നേതാക്കളുടെ പരാതിയില്‍ കേസെടുത്തത്. വെള്ളയില്‍ സ്റ്റേഷനില്‍ വനിതാ പൊലിസുകാരില്ലാത്തതിനാല് കേസ് പിന്നീട് ചെമ്മങ്ങാട് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ സെപ്തംബറില്‍ പി.കെ നവാസിനെ പൊലിസ് അറസ്റ്റ് ചെയ്തത് വിട്ടയച്ചിരുന്നു. അറസ്റ്റ് ചെയ്ത് അല്പസമയത്തിനകം തന്നെ ജാമ്യം ലഭിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."