'ജോലിയില്ലാത്ത മദ്യപാനികളാണ് സമരം ചെയ്യുന്നത്'; വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി എം.പിക്ക് നേരെ കര്‍ഷകരുടെ പ്രതിഷേധം
ഹിസാര്‍: കര്‍ഷക സമരത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി രാജ്യസഭ എം.പി രാം ചന്ദര്‍ ജംഗ്രയ്ക്കെതിരെ വ്യാപക പ്രതിഷേധം. ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ ധര്മശാവ ഉദ്ഘാടനം ചെയ്യാനെത്തിയ എം.പിയെ കര്‍ഷകര്‍ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു.
ഹരിയാനയിലെ ഹിസാര്‍ ജില്ലയിലാണ് ജംഗ്രയ്ക്കെതിരെ പ്രതിഷേധമുണ്ടായത്.പ്രതിഷേധത്തിനിടെ എം.പിയുടെ വാഹനത്തിന്റെ ചില്ലുകളും തകര്‍ത്തു.
കര്‍ഷകരെ തടയാന്‍ പൊലിസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. പൊലിസും സമരക്കാരും തമ്മില്‍ വാക്കേറ്റവുമുണ്ടായി.
സമരം നടത്തുന്നത് കര്‍ഷകരല്ലെന്നും ഒരു പണിയുമില്ലാത്ത മദ്യപാനികളാണെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. സമരം ചെയ്യുന്നവരെ ജനങ്ങള്‍ കൈകാര്യം ചെയ്യണമെന്നും മന്ത്രി പറഞ്ഞിരുന്നു.
അതേസമയം തന്റെ കാര്‍ തകര്‍ത്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജംഗ്ര രംഗത്തെത്തി. സംഭവത്തില്‍ ചില കര്‍ഷകരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."