പ്രവാസി കൂട്ടായ്മയിൽ നിർധന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്; എം എ എം ഒ “ഇസ്ര 2021” ന് തുടക്കമായി
മദീന: മുക്കം മണാശേരി എംഎഎംഒ കോളേജ് ഗ്ലോബൽ അലുംനി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. ഇസ്ര 2 കെ 21 എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ ഖത്തർ അലൂംനി ആണ് സ്കോളർ ഷിപ്പ് സ്പോൺസർ ചെയ്തത്. ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥികളിലെ പ്രതിഭകളെ അനുമോദിച്ചു. കൊവിഡ് കാല കഥാശ്വാസം ശബ്ദം നൽകിയ ബന്ന ചേന്ദമംഗല്ലൂർ, കേരള പൊലീസിന്റെ ബാഡ്ജ് ഓഫ് ഓണർ നേടിയ ഷെഫീക്ക് നീലിയാനിക്കൽ, കേരളസംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വൊക്കേഷണൽ ഹയർസെക്കണ്ടറി തലത്തിൽ ഏറ്റവും നല്ല അധ്യാപക അവാർഡ് കരസ്ഥമാക്കിയ സ്മിത ടീച്ചർ, ഇന്ത്യയിലെ പ്രശസ്തരായ പാട്ടുകാരുടെ ചിത്രം സ്റ്റെൻസിൽ ആർട്ടിൽ ആവിഷ്ക്കരിച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയ സൗദ യൂസഫ് എന്നിവരെയാണ് ആദരിച്ചത് .
കൂടാതെ “സ്നേഹപൂർവ്വം എന്റെ ടീച്ചർക്ക്” എന്ന പേരിൽ നടത്തിയ കത്തെഴുത്ത് മത്സരത്തിൽ വിജയികളായ സക്കീന ഫൈസൽ, അൻവർ മസൂദ്, റഹീമ ഷെറിൻ, പ്രോഗ്രാം പേരിടൽ മത്സരത്തിൽ വിജയിച്ച അനീഷ ബാനു എന്നിവരെയും അനുമോദിച്ചു. ഖത്തർ അലുംനി വർഷങ്ങളായി നൽകിവരുന്ന സാമ്പത്തിക സഹായത്തിന് പുറമെയാണ് കൊവിഡ് പശ്ചാത്തലത്തിൽ സ്കോളർഷിപ്പ് വിതരണം വിപുലപ്പെടുത്തിയതെന്ന് ഗ്ലോബൽ അലൂംനി ഖത്തർ ചാപ്റ്റർ ഭാരവാഹികൾ പറഞ്ഞു.
ഗ്ലോബൽ അലൂംനി പ്രസിഡണ്ട് അഡ്വ: മുജീബ് റഹ്മാൻ അധ്യക്ഷനായ ചടങ്ങ് മമ്പാട് കോളേജ് പ്രിൻസിപ്പലും പൂർവ്വ വിദ്യാർത്ഥിയുമായ അനസ് ഇ. ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മുഹമ്മദ് അഷ്റഫ് വയലിൽ സ്വാഗതവും സെക്രട്ടറി മുജീബ് നന്ദിയും കോളേജ് സി.ഇ.ഒ. അബ്ദുളളക്കോയ ഹാജി മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ: അബൂബക്കർ മങ്ങാട്ടുചാലി മുഖ്യപ്രഭാഷണം നടത്തി. നവാഗതരായ വിദ്യാർത്ഥികൾക്ക് ഓൺ യുവർ മാർക്ക് എന്ന പേരിൽ ഡോ: അബ്ദുൽ ലത്തീഫ് ഓറിയന്റേഷൻ ക്ലാസ് നടത്തി. ഡോ: അജ്മൽ മുയീൻ, റീന ഗണേഷ്, ഇർഷാദ് എന്നിവർ സംസാരിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് അലുംനിയുടെ ലോഗോ പ്രകാശനം മാനേജർ മോയി മോൻ ഹാജി നിർവഹിച്ചിരുന്നു. മുഹമ്മദ് അഷ്റഫ് വയലിൽ, മുജീബ് ഇ.കെ, ഫൈസൽ എം. എ. നൗഷ ടി. എം, മുഫ്സിറ അഹമ്മദ്, ടീച്ചർ കോഡിനേറ്റർ ഇർഷാദ് മാവായി, ഒ എം അബ്ദു റഹ്മാൻ എന്നിവർ നേത്യത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."