HOME
DETAILS
MAL
സംസ്ഥാനത്ത് ഇതുവരെ 50 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 50,01,835 കേസുകള്‍
backup
November 05 2021 | 14:11 PM
ഇതുവരെ കൊവിഡ് മഹാമാരി വിട്ട്പോയിട്ടില്ല. അനുദിനം കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 50 ലക്ഷം കവിഞ്ഞു. ഇന്ന് 6580 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ സംസ്ഥാനത്ത് സ്ഥിരീകരിച്ചവരുടെ എണ്ണം 50,01,835 ആയി. 32,598 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
അടുത്തിടെ രോഗമുക്തി നേടിയവരുടെ എണ്ണം രോഗബാധിതരേക്കാള്‍ കൂടുതലാണ് എന്നതാണ് ആശ്വാസം.ഇന്ന് 6580 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 878, എറണാകുളം 791, തൃശൂര്‍ 743, കൊല്ലം 698, കോഴിക്കോട് 663, കോട്ടയം 422, പത്തനംതിട്ട 415, ഇടുക്കി 412, കണ്ണൂര്‍ 341, ആലപ്പുഴ 333, വയനാട് 285, മലപ്പുറം 240, പാലക്കാട് 234, കാസര്‍ഗോഡ് 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."