HOME
DETAILS
MAL
കോട്ടയം ഇളംകാട്ടില്‍ ഉരുള്‍പൊട്ടല്‍;ആളപായമില്ല, മഴ തുടരുന്നു
backup
November 05 2021 | 15:11 PM
കോട്ടയം: ഇളംകാട്ടില്‍ ഉരുള്‍പൊട്ടല്‍. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഏന്തയാർ, ഇളംകാട് മേഖലയിൽ ശക്തമായ മഴ പെയ്യുകയാണ്. ഉരുൾപൊട്ടലും മഴ ശക്തിപ്രാപിച്ചതും കൂടിയായതോടെ പുല്ലകയാറ്റിലെ ജലനിരപ്പുയർന്നു. മ്ലാക്കര ചപ്പാത്ത് അപകടാവസ്ഥയിലാണെന്നാണ് പ്രദേശത്ത് നിന്നുള്ള റിപ്പോർട്ടുകൾ. ഫയർഫോഴ്സ്, -പൊലീസ്- ജനപ്രതിനിധി സംഘങ്ങൾ പ്രദേശത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ തവണയും കോട്ടയം കുട്ടിക്കൽ പഞ്ചായത്തിലായിരുന്നു ഉരുൾപൊട്ടൽ ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."