HOME
DETAILS

കെ.എസ്.ആര്‍.ടി.സിയെ ആറുമാസത്തിനകം സി.എന്‍.ജിയിലേക്കു മാറ്റും: മന്ത്രി

  
backup
August 28 2016 | 20:08 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%af%e0%b5%86-%e0%b4%86%e0%b4%b1%e0%b5%81%e0%b4%ae%e0%b4%be%e0%b4%b8


കണ്ണൂര്‍: ദേശീയ ഹരിത ട്രൈബ്യൂണല്‍ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ പ്രധാന നഗരങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാര്‍ച്ച് 31ഓടെ പ്രകൃതിവാതകം (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്-സി.എന്‍.ജി) ഉപയോഗിച്ചു സര്‍വിസ് നടത്തുമെന്നു ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍.
കണ്ണൂര്‍ ജില്ലാ ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷനും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ട്രൈബ്യൂണല്‍ വിധിയില്‍ താല്‍ക്കാലിക സ്റ്റേ മാത്രമാണ് സംസ്ഥാനത്തിനു ലഭിച്ചത്. പത്തു വര്‍ഷത്തിലധികമായ ഡീസല്‍ എന്‍ജിനുകള്‍ മാറ്റാന്‍ ഇപ്പോഴേ നാം ശ്രമം തുടരണം. ഇതിനായി അടുത്ത ആറുമാസത്തിനകം പ്രധാന നഗരങ്ങളില്‍ സി.എന്‍.ജി ഔട്ട്‌ലറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
പ്രധാന നഗരങ്ങളില്‍ സിറ്റി സര്‍വിസ് നടത്തുന്ന ബസുകളെങ്കിലും പ്രകൃതി വാതകത്തിലേക്കു മാറണം. സ്വകാര്യ ബസുകളും ഇത്തരത്തില്‍ മാറ്റംവരുത്തണം. നിലവില്‍ പത്തുവര്‍ഷത്തിലധികമായുള്ള ഡീസല്‍ ബസുകള്‍ 4,000 ത്തോളമാണു കേരളത്തിലുള്ളത്. അതിനാല്‍ ഡീസലില്‍ നിന്ന് സി.എന്‍.ജിയിലേക്കു മാറുന്നതിനു വലിയ ബുദ്ധിമുട്ടുണ്ടാവില്ല.
സി.എന്‍.ജി ഉപയോഗിക്കുമ്പോള്‍ ബസുകള്‍ക്ക് ഇന്ധനചെലവില്‍ 60 ശതമാനം ലാഭമുണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 months ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  3 months ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 months ago
No Image

കെജ്‌രിവാളിന് ജാമ്യം, ജയില്‍മോചിതനാകും 

National
  •  3 months ago
No Image

അത്രയും പ്രിയപ്പെട്ട യെച്ചൂരിക്കായി; ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോയില്‍ ഇ.പി ഡല്‍ഹിയിലെത്തി

Kerala
  •  3 months ago
No Image

'രാജ്യത്തിന്റെ നിയമങ്ങള്‍ക്കു മേലാണ് ബുള്‍ഡോസര്‍ കയറ്റുന്നത്' ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  3 months ago