HOME
DETAILS

പബ്ബ് സംസ്കാരം സംസ്ഥാനത്ത് നട്ടുപിടിപ്പിക്കരുത്

  
backup
November 06 2021 | 04:11 AM

48652354132-2


ഐ.ടി പാർക്കുകളിൽ പബ്ബ് ആരംഭിക്കുന്ന കാര്യം പരിഗണനയിലാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ബുധനാഴ്ച നിയമസഭയിൽ പറഞ്ഞത്. മന്ത്രി എം.വി ഗോവിന്ദനാകട്ടെ വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാൻ ആലോചനയുണ്ടെന്നും പറഞ്ഞു. സർക്കാരിൻ്റെ മദ്യനയത്തിനെതിരേ വ്യാപകമായ എതിർപ്പ് നിലനിൽക്കുമ്പോൾ, പബ്ബ് സംസ്കാരം കൂടി ഇവിടെ പറിച്ചുനടാൻ സർക്കാർ നടത്തുന്ന ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാകൂ. ഐ.ടി മേഖലയിൽ സ്ഥാപനങ്ങൾ തുടങ്ങാൻ വരുന്ന കമ്പനികൾ പബ്ബ് ഇല്ലാത്തതിൻ്റെ പേരിൽ മടങ്ങിപ്പോകുന്നുവെന്നാണ് പബ്ബ് തുടങ്ങാനുള്ള കാരണമായി മുഖ്യമന്ത്രി പറഞ്ഞത്. മദ്യസേവയ്ക്കാണ് പ്രധാനമായും വൻകിട കമ്പനികൾ ഐ.ടി പാർക്കുകളിൽ അവരുടെ സ്ഥാപനം തുടങ്ങുന്നതെന്ന് തോന്നിപ്പോകും മുഖ്യമന്ത്രിയുടെ വിശദീകരണം കേട്ടാൽ. വളരെ മുമ്പ് തന്നെ ഐ.ടി പാർക്കുകളിൽ പബ്ബ് തുടങ്ങാനുള്ള ആലോചന സർക്കാരിനുണ്ടായിരുന്നു. കൊവിഡിനെ തുടർന്ന് എല്ലാം അടഞ്ഞുകിടന്നപ്പോൾ പബ്ബ് തീരുമാനവും മാറ്റിവയ്ക്കേണ്ടിവന്നുവെന്നും ഇപ്പോൾ എല്ലാം തുറന്നുകൊണ്ടിരിക്കുന്ന ഒരവസരത്തിൽ പബ്ബും ആരംഭിക്കുന്നതിൽ കുഴപ്പമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വൈൻ പാർലറുകൾ ക്ഷീണം മാറ്റാനും ഉന്മേഷം പകരുവാനുമായി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി മുമ്പ് പറഞ്ഞിരുന്നു. അതിൻ്റെ ചുവട് പിടിച്ചാകണം പബ്ബുകൾ ആരംഭിക്കാനുള്ള ചിന്ത തുടങ്ങിയിട്ടുണ്ടാവുക. 'ക്ഷീണം തീർക്കാനും ഉന്മേഷത്തിനുമായി' വൈൻ പാർലറുകൾ ഉത്തമമാണെന്ന് ധാരാളം ഉപദേശികളിൽ ആരാണാവോ മുഖ്യമന്ത്രിക്ക് ഉപദേശം നൽകിയിട്ടുണ്ടാവുക. ക്ഷീണം തീർക്കാനും ഉന്മേഷത്തിനും ആൽക്കഹോൾ കലർന്ന പാനീയം കഴിച്ചാൽ മതിയെന്ന് പറയുന്നത് ആശ്ചര്യകരമാണ്. ഇതിലൂടെ ഉള്ള ആരോഗ്യം നശിക്കുകയും കുടുംബം തകരുകയും ചെയ്യുമെന്നാണ് ഓരോ മദ്യപനും സമൂഹത്തിന് നൽകിക്കൊണ്ടിരിക്കുന്ന സന്ദേശം.


യുവതലമുറയിൽ ലഹരി മരുന്ന് ഉപയോഗവും മദ്യാസക്തിയും വളർന്നുകൊണ്ടിരിക്കുന്നു എന്നത് യാഥാർഥ്യമാണ്. അവരെ അതിൽനിന്നു പിന്തിരിപ്പിക്കാൻ സർക്കാരിൻ്റെ പക്കൽ യാതൊരു പദ്ധതിയുമില്ല. എന്നാൽ കേരളമൊട്ടാകെ വൈൻ പാർലറുകളും ഐ.ടി പാർക്കുകളിൽ പബ്ബുകളും ആരംഭിക്കാൻ സർക്കാർ ആലോചിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. കേരളം വലിയൊരു മദ്യശാലയായി മാറുന്ന ഒരവസ്ഥയിലേക്കായിരിക്കും സർക്കാരിൻ്റെ ഇത്തരം നയങ്ങൾ എത്തിക്കുക.


ബംഗളൂരുവിനെ കേരളത്തിനോട് താരതമ്യപ്പെടുത്തി ഇവിടെയും അതേപോലെ പബ്ബുകൾ ആരംഭിക്കുന്നത് അംഗീകരിക്കാനാവില്ല. അതിൽ തെറ്റെന്താണെന്നായിരിക്കും സർക്കാർ നിലപാട്. ബംഗളൂരുവിൻ്റെ സംസ്കാരമല്ല കേരളത്തിൻ്റേത്. ബംഗളൂരുവിലെ ഐ.ടി പാർക്കുകളിലെന്നല്ല, അവിടെ ജോലി ചെയ്യുന്നവരിൽ അധികവും അന്യദേശക്കാരോ ഇതര സംസ്ഥാനക്കാരോ ആണ്. കേരളത്തിലെ ഐ.ടി പാർക്കുകളിലാകട്ടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉണ്ടെങ്കിലും ഭൂരിപക്ഷം പേരും സംസ്ഥാനത്ത് നിന്നുള്ളവരാണ്. ബംഗളൂരുവിൽ ക്രമസമാധാനനില വളരെ കർക്കശമായി തന്നെ പാലിക്കപ്പെടുന്നുണ്ട്. ബംഗളൂരുവിൽ രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് നിർഭയരായി പുറത്ത് യാത്ര ചെയ്യാം. എന്നാൽ പകൽ നേരങ്ങളിൽ പോലും സ്ത്രീകൾ ഇവിടെ ആക്രമിക്കപ്പെടുന്നു. അക്രമികൾക്കെതിരേ കാര്യമായ നടപടികൾ സർക്കാർ ഭാഗത്ത് നിന്നുണ്ടാകുന്നുമില്ല. ഇത്തരമൊരവസ്ഥയിൽ ഉന്മേഷത്തിനും ക്ഷീണം മാറ്റാനും സംസ്ഥാനത്തെ ഐ.ടി പാർക്കുകളിൽ രാവേറെ ചെല്ലുവോളം മദ്യം വിളമ്പിയാൽ എന്തായിരിക്കും അവസ്ഥ.
പബ്ബുകൾ വരുന്നതോടെ കേരളത്തിലെ സാമൂഹ്യാന്തരീക്ഷം മാറി മറിയുമെന്നതിന് സംശയമില്ല. സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥവരും. സ്ത്രീകളെ തുറിച്ചു നോക്കുകയും അനാവശ്യ കമൻ്റടികൾ നടത്തിക്കൊണ്ടിരിക്കുകയും പതിവാക്കിയ ഒരു സമൂഹത്തിലേക്ക് പബ്ബുകൾ കൂടി കടന്നുവരുമ്പോൾ സാമൂഹ്യാന്തരീക്ഷം കൂടുതൽ വഷളാകാനാണ് സാധ്യത. മദ്യം തൊട്ടുനോക്കാത്ത ടെക്നോക്രാറ്റുകൾ പബ്ബുകളുടെ പ്രലോഭനത്താൽ അത് സേവിക്കുന്നതോടെ അവരുടെ കുടുംബത്തിൻ്റെ ഭദ്രതയും ഇല്ലാതാകും. ആ കുടുംബം തകരാൻ ഏറെ താമസമുണ്ടാകില്ല.


ബംഗളൂരുവിനെ താരതമ്യപ്പെടുത്തിക്കൊണ്ട് കേരളത്തിൽ പബ്ബുകൾ ആരംഭിക്കുന്നതിനെ ന്യായീകരിക്കാനാവില്ല. അവിടെ ആളോഹരി വരുമാനം കൂടുതലാണ്. കേരളത്തിലാകട്ടെ ഇതു തുച്ഛവുമാണ്. വരുമാനത്തിൻ്റെ മുക്കാൽ ഭാഗവും മദ്യപിക്കാനാണ് കേരളത്തിലെ മദ്യപർ ചെലവാക്കുന്നത്. ഫലമോ അവരുടെ വീടകങ്ങളിൽ നിന്ന് ദാരിദ്ര്യത്തിൻ്റെ പുകയാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. പല മദ്യപകുടുംബങ്ങളിലെയും കുട്ടികളുടെ പഠനം അവതാളത്തിലാണ്. ബിസിനസുകളുടെ കേന്ദ്രമാണ് ബംഗളൂരു. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിനൊപ്പം ഇതര സംസ്ഥാനക്കാരും വിദേശികളും വൻതോതിൽ താമസിക്കുന്ന ബംഗളൂരുവിനെ തിരുവനന്തപുരത്തോടും കൊച്ചിയോടും തുലനപ്പെടുത്തി ഇവിടത്തെ ഐ.ടി പാർക്കുകളിൽ പബ്ബുകൾ ആരംഭിക്കുന്നത് കേരളീയ സമൂഹത്തോട് സംസ്ഥാന സർക്കാർ ചെയ്യുന്ന ദ്രോഹമായിരിക്കും.


ബാറുകളിൽ നിന്നു വ്യത്യസ്തമാണ് പബ്ബുകൾ. രാത്രികളുടെ അന്ത്യയാമംവരെ ആൾക്കൂട്ടവും ബഹളവും ആർപ്പുവിളികളുമായിരിക്കും അവിടെ നിന്ന് ഉയരുക. ഇതാകട്ടെ ചുറ്റുവട്ടത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സ്വസ്ഥതയായിരിക്കും നശിപ്പിക്കുക. ബംഗളൂരുവിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന പല പബ്ബുകൾക്കെതിരേയും സമീപവാസികൾ പൊലിസിൽ പരാതിപ്പെട്ടതിനെത്തുടർന്നു അവയ്ക്കെതിരേ നടപടികളും ഉണ്ടായിട്ടുണ്ട്. പബ്ബ് സംസ്കാരം കേരളത്തിൽ പറിച്ചുനടുന്നതോടെ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവരുടെ കുടുംബങ്ങളെയും അത് പ്രതികൂലമായി ബാധിക്കും. ഐ.ടി പാർക്കുകളിൽ ജോലി ചെയ്യുന്നവർക്ക് ഉന്മേഷം പകരാൻ എന്ന് പറഞ്ഞ് വൈൻ പാർലറുകളും പബ്ബുകളും തുടങ്ങാനുള്ള ആലോചന സർക്കാർ ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  6 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  7 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago