സ്വപ്ന സുരേഷ് ജയില്‍മോചിതയായി; പുറത്തിറങ്ങിയത് 6 കേസിലും ജാമ്യം ലഭിച്ചതോടെ
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. ജാമ്യവുമായി ബന്ധപ്പെട്ട രേഖകള്‍ സ്വപ്നയുടെ അമ്മ ഇന്ന് രാവിലെയാണ് അട്ടക്കുളങ്ങര ജയിലിലെത്തിച്ചത്. ജയിലില്‍ നിന്നിറങ്ങി സ്വപ്ന അമ്മയ്ക്കൊപ്പം ബാലരാമപുരത്തെ വീട്ടിലേക്ക് തിരിച്ചു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പിന്നെ പറയാമെന്ന് മറുപടി നല്കി.
ജാമ്യം ലഭിച്ച് നാല് ദിവസം കഴിഞ്ഞെങ്കിലും ജാമ്യനടപടികള്‍ പൂര്‍ത്തിയാകാത്തതായിരുന്നു മോചനം വൈകിയത്. ഇന്നലെ വൈകിട്ടോടെ കോടതി നടപടികളെല്ലാം പൂര്‍ത്തിയായി.
അറസ്റ്റിലായി ഒരു വര്‍ഷവും മൂന്ന് മാസവും പിന്നിട്ട ശേഷമാണ് സ്വപ്ന സുരേഷ് ജയില്‍ മോചിതയായത്. മോചനം സാധ്യതമായത് പ്രതിചേര്‍ക്കപ്പെട്ട ആറ് കേസുകളിലും ജാമ്യം ലഭിച്ചതിനാലാണ്. കസ്റ്റംസ്, ഇഡി കേസുകളിലും സ്വപ്നയ്ക്ക് നേരത്തെ ജാമ്യം കിട്ടിയെങ്കിലും വ്യവസ്ഥകള്‍ പാലിച്ച് ഉത്തരവ് നടപ്പാക്കിയിരുന്നില്ല.
തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്നയെ പാര്‍പ്പിച്ചിരുന്നത്. സ്വപ്ന ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."