HOME
DETAILS
MAL
ജലനിരപ്പ് താഴ്ന്നു; മുല്ലപ്പെരിയാറിലെ എല്ലാ സ്പില്‍വേ ഷട്ടറുകളും അടച്ചു
backup
November 06 2021 | 08:11 AM
തൊടുപുഴ: നീരൊഴുക്കു കുറഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസാന ഷട്ടറും 11 മണിയോടെ അടച്ചു. തുറന്ന 6 ഷട്ടറുകളില്‍ മൂന്നെണ്ണം ഇന്നലെ രാത്രിയിലും രണ്ടെണ്ണം ഇന്നു രാവിലെയും അടച്ചിരുന്നു.
മൂന്നാം നമ്പര്‍ ഷട്ടര്‍ 20 സെന്റിമീറ്റര്‍ മാത്രം ഉയര്‍ത്തിയായിരുന്നു വെള്ളം ഒഴുക്കിവിട്ടുകൊണ്ടിരുന്നത്. ജലനിരപ്പ് 135.5 അടിയായതോടെ അവസാന ഷട്ടറും അടയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."