മോദി ഭരണത്തില്‍ ദലിതര്‍ക്ക് കൊടിയപീഡനം: ബാബറിയ
തിരുവനന്തപുരം: മനുസ്മൃതി യുഗത്തിലേയ്ക്ക് രാജ്യത്തെ നയിക്കുകയാണ് നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരെന്ന് എ.ഐ.സി.സി സെക്രട്ടറി ദീപക് ബാബറിയ. ഇന്ദിരാഭവനില്‍ അയ്യങ്കാളിയുടെ 153-ാം ജയന്തി അഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി ഭരണത്തില്‍ രാജ്യത്തെ ദലിത് വിഭാഗങ്ങള്‍ കൊടിയ പീഡനങ്ങള്‍ക്ക് വിധേയരാകുന്നു. ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ കേന്ദ്രഭരണം പരാജയമാണ്. ദലിത് പീഡനങ്ങളുടെ ദേശീയ നിരക്കിനേക്കാള്‍ രണ്ട് ഇരട്ടിയിലധികമാണ് ഗുജറാത്തിലെ ദലിത് പീഡനങ്ങളുടെ നിരക്കെന്നും ബാബറിയ അഭിപ്രായപ്പെട്ടു. ഇവര്‍ക്കെതിരേയുള്ള പൈശാചിക കൃത്യങ്ങള്‍ തടയുന്നതിന് പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. മികച്ച അഭിനേതാവാണ് നരേന്ദ്രമോദി. അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തിയും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
സംഘ്പരിവാറും ആര്‍.എസ്.എസും രാജ്യത്ത് സവര്‍ണ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും ബാബറിയ പറഞ്ഞു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാത്തതിന്റെ തിക്താനുഭവങ്ങളാണ് രാജ്യത്ത് ദലിത് വിഭാഗം ഇപ്പോള്‍ നേരിടുന്ന പീഡനങ്ങളെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. സമ്മേളനത്തില്‍ അധ്യക്ഷനാ യി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എല്‍.എ മാരായ വി.എസ് ശിവകുമാര്‍, ഐ.സി ബാലകൃഷ്ണന്‍, മുന്‍ സ്പീക്കര്‍ എന്‍ ശക്തന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ മണ്‍വിള രാധാകൃഷ്ണന്‍, ശരത്ചന്ദ്ര പ്രസാദ്, ദലിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ വിദ്യാധരന്‍, കെ.പി.സി.സി സെക്രട്ടറി മണക്കാട് സുരേഷ്, കെ.പി.സി.സി.സി വക്താക്കളായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പന്തളം സുധാകരന്‍, മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."