മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; രണ്ട് സ്ത്രീകള്‍ മരിച്ചു
മുംബൈ: സബര്‍ബന്‍ കാന്തിവാലിയില്‍ 15 നില കെട്ടിടത്തിന്റെ 14ാം നിലയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. മഥുരദാസ് റോഡിലെ ഹന്‍സ ഹെരിറ്റേജ് എന്ന ബഹുനില കെട്ടിടത്തിലാണ് തീപടര്‍ന്നത്. ശനിയാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം.
Maharashtra | Seven people were stranded in a flat of the building (in Kandavi area of Mumbai). The fire has been doused & the cooling process is underway, a fire officer says
— ANI (@ANI) November 6, 2021
As per authorities, two people have died in the incident. pic.twitter.com/I2spmq4mOM
പൊള്ളലേറ്റ രണ്ട് പേരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലിസും നാല് അഗ്നിശമന വാഹനങ്ങളും സ്ഥലത്തെത്തി ഒരു മണിക്കൂറിന് ശേഷമാണ് തീയണച്ചത്.
അതേസമയം, ശനിയാഴ്ച രാവിലെ അഹമ്മദ് നഗറിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 11 കൊവിഡ് രോഗികള്‍ വെന്തുമരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."