HOME
DETAILS

വിവരമില്ലാത്ത 'അണ്ണാച്ചികൾ'

  
backup
November 07 2021 | 04:11 AM

7-8635635

കലികാലക്കാഴ്ച
വി അബ്ദുൽ മജീദ്‌
9846159481

നമ്മുടെ രാജ്യത്ത് രാജ്യസ്നേഹികളായിരിക്കാൻ ചുമ്മാ രാജ്യത്തെയങ്ങ് സ്നേഹിച്ചാലൊന്നും പോരാ. നമ്മുടെ രാജ്യവുമായി മറ്റു രാജ്യങ്ങളെ താരതമ്യപ്പെടുത്തി അവരെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയും വേണം. അതാണിവിടുത്തെ നാട്ടുനടപ്പ്.
രാജ്യസ്നേഹത്തിന്റെ കാര്യത്തിൽ മാത്രമല്ല, സംസ്ഥാനത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന കാര്യത്തിലുമുണ്ട് ഇങ്ങനെയൊരു നാട്ടുനടപ്പ്. നമ്മുടെ സംസ്ഥാനം രാജ്യത്തിനാകെ മാതൃകയാണെന്ന് ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കണം. മറ്റു സംസ്ഥാനങ്ങളുടെ കുറ്റങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയും വേണം. പ്രത്യേകിച്ച് തൊട്ടടുത്തുള്ള തമിഴ്നാടിന്റെ കുറ്റങ്ങൾ. അതു നമ്മൾ തലമുറകളായി ചെയ്തുപോരുന്നുമുണ്ട്. തമിഴരെ പുച്ഛസ്വരത്തിൽ പാണ്ടികൾ, അണ്ണാച്ചികൾ എന്നൊക്കെയാണ് നമ്മൾ വിളിക്കുന്നത്. സ്വന്തം നാട്ടുകാരെ അപേക്ഷിച്ച് തമിഴർ വിവരംകെട്ടവരാണെന്ന കാര്യത്തിൽ ഒരു മലയാളിക്കുമില്ല തർക്കം. അല്ലെങ്കിലും തമിഴരെന്നല്ല മറ്റു നാട്ടുകാർക്കൊന്നും മലയാളികളുടെയത്ര വിവരമില്ലല്ലോ.


തമിഴരുടെ വിവരക്കേടിന് വലിയൊരു ഉദാഹരണം അവിടെ മാറിവരുന്ന സർക്കാരുകൾ നടത്തുന്ന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളാണ്. നമ്മളിവിടെ കിറ്റ് കൊടുക്കുമ്പോൾ അവിടെ ദരിദ്രർക്ക് പലതരം സാമ്പത്തികാനുകൂല്യങ്ങൾക്കു പുറമെ വസ്ത്രം, ടി.വി, പഠിക്കുന്ന കുട്ടികൾക്ക് സൈക്കിൾ തുടങ്ങി പലതും നൽകുന്നു. പാവപ്പെട്ടവർക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണം നൽകുന്ന ഭോജനശാലകൾ എന്ന ആശയത്തെക്കുറിച്ച് നമ്മുടെ നാടു ഭരിക്കുന്നവർ ആലോചിച്ചുതുടങ്ങിയത് അടുത്ത കാലത്താണ്. എന്നാൽ തമിഴ്നാട് അത് കുറേക്കാലം മുമ്പു തന്നെ നടപ്പാക്കിത്തുടങ്ങി. തമിഴ്നാടെന്നല്ല ഏതു സംസ്ഥാനമായാലും ഇക്കാര്യങ്ങളിലൊന്നും കേരളത്തെ മറികടക്കാൻ പാടില്ലാത്തതാണ്. കേരളമല്ലേ അവർക്കൊക്കെ മാതൃക.


തമിഴരുടെ കാര്യത്തിൽ വിവരമില്ലായ്മയ്ക്ക് നമ്മൾ സ്വീകരിക്കുന്ന മറ്റു പ്രധാന അളവുകോലുകളിലൊന്ന് അവിടുത്തെ ജാതീയതയാണ്. തമിഴ്നാട്ടിലുടനീളം ജാതീയ പീഡനങ്ങളും വിവേചനങ്ങളും നടക്കുന്നതായി നമ്മൾ തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കാറുണ്ട്. നമ്മുടെ നാട് അങ്ങനെയല്ലല്ലോ. ഇവിടെ അയ്യങ്കാളിയെയും ശ്രീനാരായണ ഗുരുവിനെയുമൊക്കെ വളരെ നന്നായി തന്നെ ആദരിക്കുന്നുണ്ട്. അവർ പറഞ്ഞ കാര്യങ്ങൾ പലയിടങ്ങളിലും എഴുതിവച്ചിട്ടുണ്ട്. അവരുടെ ജയന്തിയും സമാധിയുമൊക്കെ ഭംഗിയായി ആചരിക്കുന്നുമുണ്ട്. ഈ ദിനാചരണ വേളകളിൽ മന്ത്രിമാരും മറ്റു നേതാക്കളും നടത്തുന്ന പ്രസംഗങ്ങൾ കേട്ടാൽ ആരായാലും കോരിത്തരിക്കും. അതിനു പുറമെ അവരൊക്കെ ഈ ദിനങ്ങളിൽ പ്രസ്താവനകൾ നടത്തുകയും ഫേസ്ബുക്കിൽ നെടുനീളൻ കുറിപ്പുകളെഴുതുകയും ചെയ്യുന്നുമുണ്ട്.


എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി തമിഴ്നാട്ടിൽ എന്താണ് നടക്കുന്നതെന്ന് നോക്കൂ. അവിടെയൊരു ക്ഷേത്രത്തിലെ ഭക്ഷണപ്പന്തിയിൽനിന്ന് ഒരു ദലിത് സ്ത്രീയെയും കുഞ്ഞിനെയും ഇറക്കിവിട്ടു. ഇതിന്റെ പേരിൽ കേരളത്തിൽ ഫേസ്ബുക്ക് അക്കൗണ്ടുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രതിഷേധം നിറഞ്ഞുകവിഞ്ഞിരുന്നു. ഈ വിവരമറിഞ്ഞ് തമിഴ്നാട്ടിലെ ഒരു മന്ത്രി അവരെ തേടിയെത്തി. ആ അമ്മയെയും കുഞ്ഞിനെയും അതേ ക്ഷേത്രത്തിൽ കൂട്ടിക്കൊണ്ടുപോയി പന്തിയിലിരുത്തി കൂടെയിരുന്ന് ഭക്ഷണം കഴിച്ചു. അവിടെയും നിന്നില്ല. മുഖ്യമന്ത്രി സ്റ്റാലിൻ അവരുടെ വീട്ടിലത്തെി. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അവരുടെ കോളനിയിലെ പരിതാപകരമായ അവസ്ഥ കണ്ടറിഞ്ഞു. അവിടെ ചില വികസനപദ്ധതികൾ പ്രഖ്യാപിച്ച് മടങ്ങി.
വേറെയുമുണ്ട് ഇതുപോലുള്ള കാര്യങ്ങൾ. ജാതിപീഡനത്തിനെതിരേ തമിഴ്നാട് കടുത്ത നടപടികൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഔദ്യോഗിക രേഖകളിൽ സവർണ ജാതിപ്പേരുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ പലതും.
എന്നാൽ കേരളത്തിൽ കാര്യങ്ങൾ അങ്ങനെയൊന്നുമല്ല. വിശപ്പു സഹിക്കാതെ വലഞ്ഞപ്പോൾ ഭക്ഷണസാധനങ്ങൾ മോഷ്ടിച്ച ആദിവാസി യുവാവിനെ ചിലർ തല്ലിക്കൊന്ന സംഭവം വലിയ ഫേസ്ബുക്ക്, വാട്സ്ആപ്പ് പ്രതിഷേധം സൃഷ്ടിച്ചെങ്കിലും ഒരു സാധാരണ കേസിനപ്പുറത്തേക്ക് ആ കേസിന്റെ നടപടികൾ പോയിട്ടില്ല. വടയമ്പാടിയിലെ കുപ്രസിദ്ധമായ ജാതിമതിലും വലിയ പ്രതിഷേധങ്ങൾക്കും സമരത്തിനുമൊക്കെ ഇടയാക്കിയെങ്കിലും ജാതിക്കോമരങ്ങൾക്ക് വലിയ കുഴപ്പമൊന്നുമുണ്ടാകാതിരിക്കാൻ അധികാരകേന്ദ്രങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. അങ്ങനെ കേരളത്തിന്റെ പ്രബുദ്ധതയ്ക്ക് ഒരുപാട് ഉദാഹരണങ്ങളുണ്ട്.


ഏറ്റവുമൊടുവിലായി എം.ജി സർവകലാശാലയിൽ ദീപ പി. മോഹനൻ എന്നൊരു ദലിത് വിദ്യാർഥിനി നീതിക്കായി നിരാഹാര സമരത്തിലാണ്. അവിടെ നാനോ സയൻസിൽ ഗവേഷണ വിദ്യാർഥിനിയായ ദീപയ്ക്ക് ചില അധ്യാപകരുടെയും സർവകലാശാലാ അധികൃതരുടെയും ഭാഗത്തുനിന്ന് കടുത്ത ജാതിപീഡനം നേരിടുന്നതായും അവർ മുടക്കുന്നതു കാരണം പത്തു വർഷമായി ഗവേഷണം പൂർത്തിയാക്കാനാവാത്ത അവസ്ഥയാണെന്നുമാണ് പരാതി. ദീപ ഇതിനെതിരേ ശബ്ദമുയർത്താൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ചില ദലിത് സംഘടനകളും ചെറുകിട രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനയില്ലാത്ത ചില മനുഷ്യസ്നേഹികളുമൊക്കെ ദീപയെ പിന്തുണച്ചുപോരുന്നുണ്ട്. അവരൊക്കെ ഈ നിരാഹാര സമരവേളയിലും പിന്തുണയുമായി എത്തുന്നുണ്ട്. എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്നതായി സർവകലാശാലാ അധികൃതർ പറയുന്നുമുണ്ട്.എന്നാൽ സർക്കാർ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കാൻ ശക്തമായ പൊതുജന പിന്തുണ ആവശ്യമായി വന്നു. ഒരു മന്ത്രി പോലും അങ്ങോട്ടു സന്ദർശനം നടത്തിയിരുന്നില്ല. വലിയ പാർട്ടികളുടെ ഏറെ വലിയ നേതാക്കളും എത്തുന്നില്ല.


അല്ലെങ്കിലും ഇങ്ങനെയൊക്കെ തന്നെ പോരേ. തമിഴ്നാടിനെപ്പോലുള്ള സംസ്ഥാനങ്ങൾ ഇതു മാതൃകയാക്കുകയാണ് വേണ്ടത്. അല്ലാതെ അവിടുത്തെ മുഖ്യമന്ത്രിയും മന്ത്രിയും അങ്ങനെയൊക്കെ ചെയ്യേണ്ട കാര്യമൊന്നുമില്ല. തന്തൈപെരിയാർ ജയന്തിയും സമാധിയും ഗംഭീരമായി ആചരിക്കുകയും അത്തരം സന്ദർഭങ്ങളിൽ മന്ത്രിമാർ നെടുനീളൻ ''പേച്ച്'' നടത്തുകയും ചെയ്താൽ മതിയല്ലോ.
ജോജു അതു പറയരുതായിരുന്നു


സമരത്തിൽ ചിലപ്പോൾ റോഡുകൾ തടയേണ്ടിവരും. പ്രസ്താവനകൾകൊണ്ടും ധർണകൊണ്ടുമൊന്നും എല്ലാ സമരലക്ഷ്യങ്ങളും നേടാനാവണമെന്നില്ല. വിഷയത്തിനു ഗൗരവമേറുമ്പോൾ സമരത്തിനു കടുപ്പം കൂടുന്നതും സ്വാഭാവികം. പിക്കറ്റിങ് പോലുള്ള സമരരൂപങ്ങൾ ഒരുപാടു കാലമായി തുടർന്നുപോരുന്നതുമാണ്. ശീലിച്ച രീതികളിലല്ലാതെ പാർട്ടികൾക്ക് സമരം ചെയ്യാൻ പറ്റില്ലല്ലോ.


പിന്നെ വഴിതടയൽ സമരങ്ങളുണ്ടാകുമ്പോൾ വഴിപോക്കർ വഴിയിൽ കുടുങ്ങി വലയാറുമുണ്ട്. അന്നം കണ്ടെത്താൻ വേണ്ടി പണിക്കു പോകുന്നവർ, രോഗികൾ, വിദ്യാർഥികൾ തുടങ്ങി പലയിനം സാധാരണക്കാർ. സമരത്തെ അനുകൂലിക്കുന്നവർ പോലും അക്കൂട്ടത്തിലുണ്ടാകും. നിത്യജീവിതത്തിനായുള്ള നെട്ടോട്ടത്തിൽ സമരത്തിനായി ഒരു ദിവസം നീക്കിവയ്ക്കാനാവാത്തവർ. അത്തരം ഘട്ടങ്ങളിൽ അവർ രോഷാകുലരായി പ്രതികരിച്ചേക്കും. സമരം കുറ്റമല്ലെന്നതുപോലെ ഈ പ്രതികരണത്തെയും കുറ്റപ്പെടുത്താനാവില്ല.അതുപോലെ ഒന്നായിരുന്നു എറണാകുളത്ത് ഇന്ധനവില വർധനയ്ക്കെതിരേ കോൺഗ്രസ് നടത്തിയ ഉപരോധത്തോടുള്ള നടൻ ജോജു ജോർജിന്റെ പ്രതികരണം. നാലു ഡയലോഗുകളിലൊതുങ്ങി തണുത്തുപോകേണ്ടിയിരുന്ന ആ പ്രതികരണം സംഘർഷത്തിനും വിവാദത്തിനുമിടയാക്കിയത് അദ്ദേഹത്തിന്റെ തന്നെ ചില പദപ്രയോഗങ്ങൾ മൂലമാണെന്ന് തോന്നുന്നു. സിനിമയിലേതുപോലെ എഴുതിവച്ച ഡയലോഗുകളല്ല നാട്ടിൽ പറയുന്നത്. നാട്ടുകാർക്കിടയിൽ സംസാരിക്കുമ്പോൾ പണ്ട് തമിഴ് കവി പറഞ്ഞതുപോലെ സഭയറിന്തു പേശുക തന്നെ വേണം.


വാക്കുതർക്കത്തിനിടയിൽ ജോജുവിന് പണത്തിന്റെ അഹങ്കാരമാണെന്ന് കോൺഗ്രസുകാർ ആരോപിച്ചതിന് മറുപടിയായി ''അതേടാ, ഞാൻ പണിയെടുത്താണ് കാശുണ്ടാക്കിയത്'' എന്ന് അദ്ദേഹം പറഞ്ഞത് തീർത്തും സത്യമാണെങ്കിലും ആ സ്ഥലത്ത് ഇത്തിരി പ്രകോപനപരമായിരുന്നു എന്ന് പറയാതിരിക്കാനാവില്ല. പണിയെടുത്ത് കാശുണ്ടാക്കുന്നത് അത്ര മഹത്തായൊരു കാര്യമായി കരുതുന്നവരല്ല അധികാരരാഷ്ട്രീയം കൈയാളുന്ന രാഷ്ട്രീയകക്ഷികളുടെ നേതാക്കൾ. അത്തരം കക്ഷികളുടെ താഴേത്തട്ടിലെ പ്രവർത്തകരെല്ലാം എന്തെങ്കിലും തൊഴിൽ ചെയ്ത് ജീവിക്കുന്നവരായിരിക്കും. എന്നാൽ നമ്മുടെ നാട്ടിൽ പ്രാദേശിക തലം മുതൽ മുകളിലോട്ടുള്ള നേതാക്കളിൽ ബഹുഭൂരിപക്ഷവും അത്തരമൊരു ശീലമുള്ളവരല്ല. നാട്ടുകാരിൽനിന്ന് പിരിച്ചെടുക്കുന്നതോ മറ്റെന്തെങ്കിലും വഴികളിലൂടെ എത്തുന്നതോ ആയ പണംകൊണ്ടാണ് അവരുടെ ജീവിതം. അങ്ങനെയുള്ള ആളുകൾക്കിടയിൽ പോയി ഇങ്ങനെയൊക്കെ സംസാരിച്ചാൽ അത് പണിയെടുക്കാതെ ജീവിക്കുന്ന തങ്ങൾക്കിട്ടുള്ള പരിഹാസമാണെന്ന് സ്വാഭാവികമായി തന്നെ അവർക്കു തോന്നിയേക്കാം. നേതാക്കൾ ക്ഷോഭിച്ചാൽ അണികൾ പ്രകോപിതരാകുന്നതും സ്വാഭാവികം.


ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ നാട്ടിലെ നേതാക്കൾക്കിടയിൽ പറയാൻ പാടില്ലാത്ത വാക്കുകളാണ് അറിയാതെയെങ്കിലും ജോജു അവിടെ പറഞ്ഞുപോയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  14 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  14 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  14 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  14 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  14 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  14 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  14 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  14 days ago