HOME
DETAILS
MAL
ഷോപ്പിങ് മാളുകൾക്ക് പാർക്കിങ് ഫീസ് പിരിക്കാൻ അനുമതിയില്ല: മന്ത്രി ഗോവിന്ദൻ
backup
November 07 2021 | 04:11 AM
തിരുവനന്തപുരം
ഷോപ്പിങ് മാളുകൾ ഉൾപ്പെടെ വാണിജ്യ ആവശ്യത്തിനായി നിർമിക്കുന്ന കെട്ടിടങ്ങൾക്ക് പാർക്കിങ് ഫീസ് ഈടാക്കാൻ അനുമതിയില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. നിയമസഭയിൽ എൻ. ഷംസുദ്ദീൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. വാണിജ്യ ആവശ്യത്തിനായി നിർമിക്കുന്ന കെട്ടിടങ്ങളിൽ പാർക്കിങ് ഫീസ് ഈടാക്കാനാകില്ല. വാഹന പാർക്കിങ്ങിന് സംവിധാനം ഒരുക്കേണ്ടത് കെട്ടിട ഉടമയാണെന്നും മന്ത്രി പറഞ്ഞു. ചട്ടം ലംഘിച്ച് പണം പിരിക്കുന്നുവെന്നും ഇത്തരത്തിൽ പാർക്കിങ് ഫീസ് ഈടാക്കാൻ ചട്ടങ്ങളിൽ ഇളവ് നൽകിയിട്ടുണ്ടോയെന്നുമായിരുന്നു എൻ. ഷംസുദ്ദീൻ എം.എൽ.എയുടെ ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."