ഗുജറാത്ത് തീരത്ത് പാക് നാവികസേന വെടിവയ്പ്; സ്ഥിരീകരിച്ച് കോസ്റ്റ് ഗാര്‍ഡ്
ഗുജറാത്ത്: തീരത്ത് പാക് നാവികസേന വെടിവയ്പ്. പാകിസ്താന് മാരി ടൈം സെക്യൂരിറ്റി ഏജന്‍സിയാണ് വെടിവച്ചത്. ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായും ഒരാള്‍ക്ക് പരുക്കേറ്റതായും സ്ഥിരീകരണം. സംഭവത്തില്‍ സംയുക്ത അന്വേഷണം നടത്തുകയാണെന്നും ക്രോസ്സ് ഗാര്‍ഡ് വ്യക്തമാക്കി.
വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് മഹാരാഷ്ട്ര സ്വദേശി ശ്രീധര്‍. ഗുജറാത്ത് തീരത്തിനടുത്തുള്ള ഇന്ത്യ പാക് സമുദ്രാതിര്‍ത്തിയ്ക്ക് സമീപമാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെയുള്ള പാകിസ്താന്റെ വെടിവയ്പ്പ് നടന്നത് .
ഇന്ത്യന്‍ ബോട്ട് പാക് നാവിക സേന പിടിച്ചെടുത്തു. ആറ് മത്സ്യത്തൊഴിലാളികളെയും ഇവര്‍ സഞ്ചരിച്ച ബോട്ടും പാക് നാവികസേന കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്.
ഗുജറാത്ത് തീരത്താണ് സംഭവം. ശ്രീധര്‍ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നും സൂചനയുണ്ട്. പാക് നാവിക സേന കസ്റ്റഡിയിലെടുത്ത ജല്‍പാരി എന്ന ബോട്ടില്‍ ഏഴ് മത്സ്യത്തൊഴിലാളി ഉണ്ടായിരുന്നുവെന്നും ഇതിലൊരാള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടെന്നും വിവരമുണ്ട്.
ഇന്ത്യയുടെയോ പാകിസ്താന്റെയോ ഔദ്യോഗിക ഏജന്‍സികള്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം ഗുജറാത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തയില്‍ നാവിക സേന വെടിവെപ്പുണ്ടായെന്ന് വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."