ലക്ഷദ്വീപിലെ കാലിക്കറ്റ് സർവകലാശാല സെന്ററുകൾ നിർത്തലാക്കി
ഇഖ്ബാൽ പാണ്ടികശാല
തേഞ്ഞിപ്പലം
കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിൽ ലക്ഷദ്വീപിലെ ആന്ത്രോത്ത്, കവരത്തി, കടമത്ത് ദ്വീപുകളിലുണ്ടായിരുന്ന സെന്ററുകൾ പോണ്ടിച്ചേരി സർവകലാശാലക്കു കീഴിൽ അഫിലിയേറ്റ് ചെയ്തു. ഇതിൽ കവരത്തിയിലെ ബി.എഡ് കേന്ദ്രം കടമത്തിലേക്കു മാറ്റി. കടമത്തിലെ സെന്ററിലേക്കു പോണ്ടിച്ചേരി സർവകലാശാലക്കു കീഴിലെ കോഴ്സുകളിൽ പ്രവേശനത്തിനു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
ആന്ത്രോത്ത് സെന്ററിന്റെ നടത്തിപ്പും കാലിക്കറ്റ് സർവകലാശാലക്കു സാധ്യമല്ല. കാരണം പുതിയ എം.ഒ.യുവിൽ സർവകലാശാല അധികാരികളുമായി ദ്വീപ് ഭരണകൂടം ഒപ്പുവച്ചിട്ടില്ല. കാലിക്കറ്റ് സർവകലാശാലക്കു കീഴിൽ ഇപ്പോൾ നിലനിൽക്കുന്ന ബാച്ചുകളുടെ പൂർത്തീകരണത്തെ കുറിച്ചും ദ്വീപ് ഭരണകൂടം നിലപാട് വ്യക്തമാക്കിയിട്ടില്ല.
ദ്വീപ് ഭരണകൂടവുമായി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കാലിക്കറ്റ് സർവകലാശാല വൈസ്ചാൻസലറുടെയും സിൻഡിക്കേറ്റ് അംഗങ്ങളുടെയും നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ഈ മാസം പത്തിനു ദ്വീപിലേക്കു പോകാൻ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."