HOME
DETAILS

നോട്ട് നിരോധനാനന്തര വാസ്തവങ്ങൾ

  
backup
November 08 2021 | 05:11 AM

56534563-2

ഡോ. എൻ.പി അബ്ദുൽ അസീസ്

 

 

അഞ്ചുവർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസം അതായത് 2016 നവംബർ എട്ടിന്, പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ ടെലിവിഷനിൽ പ്രത്യക്ഷപ്പെടുകയും 500, 1000 രൂപ മൂല്യമുള്ള എല്ലാ നോട്ടുകളും അർധരാത്രിയോടെ അസാധുവാക്കുകയും ചെയ്തു. പ്രചാരത്തിലുള്ള കറൻസിയുടെ ഏതാണ്ട് 86 ശതമാനമാണ് അന്ന് അസാധുവാക്കിയത്. കള്ളപ്പണത്തിനെതിരേ പോരാടുക, വ്യാജനോട്ടുകൾ ഇല്ലാതാക്കുക, ഡിജിറ്റൽ ഇടപാടുകൾവഴി പണരഹിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുക, തീവ്രവാദ-ഭീകരർക്കുള്ള ധനസഹായം തടഞ്ഞുനിർത്തി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നിർമ്മാർജനം ചെയ്യുക എന്നിങ്ങനെയുള്ള സുപ്രധാനലക്ഷ്യങ്ങളാണ് ഇതിനുപിന്നിൽ ഉണ്ടായിരുന്നത്. പണത്തെമാത്രം ആശ്രയിച്ചിരുന്ന നിരവധി ഇടപാടുകളും മേഖലകളും പൊതുജനങ്ങളും ഈ നീക്കത്തിന്റെ ഇരകളായത് നാം കണ്ടതാണല്ലോ. അതുകൊണ്ടുതന്നെ, ഈ നോട്ടുനിരോധനത്തിന് ആ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിച്ചുവോ എന്നു നിക്ഷ്പക്ഷമായി പരിശോധിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.


നോട്ട് അസാധുവാക്കലിന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്ന് കള്ളപ്പണത്തെ ഇല്ലാതാക്കലായിരുന്നല്ലോ. കള്ളപ്പണമെന്നത് ബാങ്കിങ് സംവിധാനത്തിൽ കണക്കാക്കാത്തതോ നികുതിയടയ്ക്കാത്തതോ ആയ പണമാണ്. ഈ നടപടിയിലൂടെ മാത്രം ബാങ്കിങ് സംവിധാനത്തിന് പുറത്ത് കുറഞ്ഞത് 34 ലക്ഷം കോടി രൂപയുടെ കള്ളപ്പണം ഇല്ലാതാകും എന്നാണ് സർക്കാർ ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വാസ്തവത്തിൽ എന്താണ് സംഭവിച്ചത്? ആർ.ബി.ഐയുടെ 2017 ഓഗസ്റ്റ് 30ലെ ഡാറ്റ അനുസരിച്ച്, അസാധുവാക്കിയ നോട്ടുകളിൽ ഏതാണ്ട് മുഴുവൻ പണവും (99 ശതമാനത്തിലധികം) ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചുവന്നു. അസാധുവാക്കിയ 15.41 ലക്ഷം കോടിരൂപയുടെ നോട്ടുകളിൽ 15.31 ലക്ഷം കോടിരൂപയുടെ നോട്ടുകൾ തിരിച്ചെത്തിയിരുന്നു. ഇത് കള്ളപ്പണം നീക്കം ചെയ്യുമെന്ന എല്ലാ അവകാശവാദങ്ങളും തള്ളിക്കളയുന്നു. ഈ പരാജയം രണ്ട് കാര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്, ഒന്നുകിൽ കള്ളപ്പണം വളരെ കുറവാണ് അല്ലെങ്കിൽ നോട്ട് അസാധുവാക്കൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു, അതുമല്ലെങ്കിൽ എല്ലാ കള്ളപ്പണവും വ്യത്യസ്ത പ്രക്രിയയിലൂടെ ബാങ്കിങ് സംവിധാനത്തിലേക്ക് തിരികെ കൊണ്ടുപോയി. രസകരമെന്നു പറയട്ടെ, പണത്തിന്റെ രൂപത്തിൽ എത്ര കള്ളപ്പണം കൈവശംവച്ചിട്ടുണ്ടെന്നതിന്റെ കണക്കുകൾ ഉണ്ടായിരുന്നില്ല, അല്ലെങ്കിൽ അറിയില്ല എന്നതാണ് വാസ്തവം. നയം പ്രഖ്യാപിച്ചതിന് ശേഷം (2016 ഡിസംബർ 16) ലോക്സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് ഇത് അറിയിച്ചത്. ആർ.ബി.ഐയുടെ സെൻട്രൽ ബോർഡ് പോലും നോട്ട് അസാധുവാക്കിയ നടപടിയെ അവലോകനം ചെയ്തത് ഇങ്ങനെയാണ്: 'കള്ളപ്പണത്തിന്റെ ഭൂരിഭാഗവും നിലനിൽക്കുന്നത് പണത്തിന്റെ രൂപത്തിലല്ല, സ്വർണമോ റിയൽ എസ്റ്റേറ്റോ പോലുള്ള ആസ്തികളുടെ രൂപത്തിലാണ്, ഈ നീക്കം ആ ആസ്തികളിൽ കാര്യമായ സ്വാധീനം ചെലുത്തുകയില്ല'.


വ്യാജനോട്ടുകൾ ഇല്ലാതാക്കലായിരുന്നു മോദിയുടെ രണ്ടാമത്തെ വലിയലക്ഷ്യം. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ മുൻകാല രേഖകൾ അനുസരിച്ച്, 2016ൽ 15.1 കോടി, 2017ൽ 28.1 കോടി, 2018ൽ 17.95 കോടി 2019ൽ 25.39 കോടിരൂപയുടെ വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളാണ് പിടിച്ചെടുത്തത്. എന്നാൽ ഇത് 2020ൽ മാത്രം 92.17 കോടി രൂപയാണ്. അഥവാ 2019നെ അപേക്ഷിച്ച് 190.5 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഇതിൽ 53 ശതമാനവും പുതിയ 2000 രൂപയുടെ വ്യാജ നോട്ടുകളാണ് . 83.6 കോടി (91 ശതമാനം) രൂപയുടെ വിവിധ മൂല്യങ്ങളിലുള്ള 6,99,495 നോട്ടുകളാണ് മഹാരാഷ്ട്രയിൽനിന്നു മാത്രമായി 2020ൽ പിടിച്ചെടുത്തത്. ചുരുക്കത്തിൽ, കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ (2020 വർഷം ഉൾപ്പെടെ) മൊത്തം 178.71 കോടിരൂപയുടെ വ്യാജനോട്ടുകളാണ് വിവിധമൂല്യങ്ങളിലായി രാജ്യത്താകമാനം പിടിച്ചെടുത്തതായി കണക്കാക്കപ്പെടുന്നത്. വ്യാജനോട്ടുകളുടെ വ്യാപനം തൽക്കാലത്തേക്ക് കുറഞ്ഞിരുന്നുവെങ്കിലും പുതിയ വ്യാജനോട്ടുകൾ വ്യാപനതോതിൽ പഴയതിനേക്കാൾ വളരെ കൂടുതലായിട്ടാണ് കാണപ്പെടുന്നത് എന്നത് വളരെ പ്രധാനമാണ്.


പണരഹിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുക എന്നതായിരുന്നു പിന്നീടുയർന്നുവന്ന ന്യായീകരണം.നോട്ടുനിരോധനത്തിനുശേഷം, ഗവൺമെന്റിന്റെ സംരംഭങ്ങളുടെയും ആർ.ബി.ഐയുടെയും സഹായത്തോടെ ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് ഇൻഫ്രാസ്ട്രക്ചർ ഗണ്യമായി ശക്തിപ്പെടുത്തി. പക്ഷേ നോട്ടുനിരോധനത്തിനുശേഷമുള്ള വർഷങ്ങളിൽ താൻതന്നെ രാജാവായി തുടരുമെന്ന് പണം തെളിയിച്ചു. ഡിജിറ്റൽ ഇടപാടുകളിൽ വർധനവുണ്ടായാലും ആളുകൾ ഇപ്പോഴും വലിയ തോതിൽ നോട്ട് രൂപത്തിലുള്ള പണം കൈകാര്യം ചെയ്യാൻ ഇഷ്ടപ്പെടുന്നു. ആർ.ബി.ഐ ഡാറ്റ അനുസരിച്ച്, പ്രചാരത്തിലുള്ള കറൻസി, 2016 നവംബർ 4ന് 17.97 ലക്ഷം കോടിരൂപയിൽനിന്ന് നോട്ടുനിരോധനത്തിനു ശേഷം 2017 ജനുവരിയിൽ 7.8 ലക്ഷം കോടി രൂപയായി കുറഞ്ഞു. 2021 സെപ്റ്റംബറിൽ 28.26 ലക്ഷംകോടി രൂപയായി വീണ്ടും ഉയർന്നു. 2016 നവംബറിനെ അപേക്ഷിച്ച് 45.7 ശതമാനം വർധനവാണുണ്ടായത്. മാത്രമല്ല, കറൻസിനോട്ടുകളുടെ എണ്ണം 2016ൽ 9 ലക്ഷം 2021ൽ 12.45 ലക്ഷമായി ഉയർന്നു. ഡിജിറ്റൽ ഇടപാടുകൾ വർധിച്ചുവെന്നതിൽ യാതൊരു സംശയവുമില്ല. പക്ഷേ, സമ്പദ്‌വ്യവസ്ഥ മന്ദീഭവിപ്പിച്ച നോട്ടുനിരോധനംപോലുള്ള കടുത്തനടപടികളെ ന്യായീകരിക്കാൻ മാത്രം ഈ നിർബന്ധിത പരിവർത്തനം പര്യാപ്തമല്ല.


നോട്ട് അസാധുവാക്കലിന്റെ ഇനിയുമൊരു കാരണം വലിയ തോതിലുള്ള തീവ്രവാദ ധനസഹായവുമായി ബന്ധപ്പെട്ടതാണ്. തീവ്രവാദ ധനസഹായം ദേശീയസുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നതിനുപുറമേ, സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ഉയർന്ന മൂല്യമുള്ള കറൻസി പ്രചാരണം തടയുന്നത് തീവ്രവാദപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഫണ്ടുകളെ നിയന്ത്രിക്കാനാണെന്നും അത് രാജ്യത്തെ തീവ്രവാദപ്രവർത്തനങ്ങൾ ക്രമേണ കുറക്കുമെന്നും വിശ്വസിക്കപ്പെട്ടു. പക്ഷേ, 2015 നെ അപേക്ഷിച്ച് കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ അത്തരം സംഭവങ്ങളുടെ എണ്ണം വർധിക്കുകയാണുണ്ടായത്. സൗത്ത് ഏഷ്യ ടെററിസം പോർട്ടൽ (SATP) സമാഹരിച്ച ഭാഗിക ഡാറ്റയനുസരിച്ച് 2015ൽ 728 പേർ തീവ്രവാദ പ്രവർത്തനങ്ങളിൽ കൊല്ലപ്പെട്ടു. എന്നാൽ 2016, 2017, 2018 വർഷങ്ങളിൽ അത്തരം പ്രവർത്തനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം യഥാക്രമം 907, 812, 940 ആയി ഉയരുകയാണുണ്ടായത്. ഇന്ത്യയിലെ നോട്ട് അസാധുവാക്കൽ വിദേശധനസഹായമുള്ള തീവ്രവാദപ്രശ്നങ്ങൾക്ക് ദീർഘകാല പരിഹാരമാകുമെന്ന് നമുക്ക് വിശ്വസിക്കുവാൻ യാതൊരു നിർവാഹവുമില്ല.


നോട്ടുനിരോധനം മൂലം രാജ്യത്തിന് ഉയർന്ന വിലയാണ് നൽകേണ്ടിവന്നത്. നോട്ട് അസാധുവാക്കലിന് മുമ്പുള്ള വർഷം (2015-16 കാലയളവിൽ) കറൻസി നോട്ടുകൾ അച്ചടിക്കുന്നതിനു 3,421 കോടി രൂപയാണ് ചെലവായത്. എന്നാൽ ഇത് 2016-17 ൽ 7,965 കോടിരൂപയായി ഉയർന്നു (133% വർധനവ്). അടുത്ത വർഷം 4,912 കോടി രൂപയും. നോട്ട് അച്ചടിയുൾപ്പെടെ നോട്ട് നിരോധനത്തിന്റെ സാങ്കേതികത്വം കൈകാര്യം ചെയ്യുന്നതിന് സെൻട്രൽ ബാങ്ക് 21,000 കോടിരൂപയാണ് ചെലവിട്ടത്. ഇത് കേന്ദ്ര സർക്കാരിൻ്റെ ലാഭവിഹിതമായി കുറയാൻ കാരണമായി. 2015-16ൽ ആർ.ബി.ഐ 65,876 കോടിരൂപയാണ് ലാഭവിഹിതം സർക്കാരിന് കൈമാറിയതെങ്കിൽ 2016-17ൽ 30,659 കോടിരൂപ (പകുതിയിലധികം) മാത്രമാണ് നൽകിയത്. 2017-18ൽ ലാഭവിഹിതം ഉയർന്നുവെങ്കിലും 2015-16 ലെ ലാഭവിഹിതത്തിലേക്കെത്താൻ സാധിച്ചിട്ടില്ല. ജി.ഡി.പി വളർച്ചയുടെ കാര്യത്തിൽ 1.5 ശതമാനം ഇടിവാണ് സംഭവിച്ചത് (2.25 ലക്ഷംകോടിരൂപയുടെ നഷ്ടമാണ്).
ദൈനംദിന ജീവിതത്തിനും ഉപജീവനത്തിനും പണത്തെ അശ്രയിച്ചിരുന്ന ആയിരക്കണക്കിന് പാവപ്പെട്ടവരുൾപ്പെടെ ഒരുപാടുപേരാണ് പണലഭ്യത പ്രതിസന്ധിമൂലം മാസങ്ങളോളം ബുദ്ധിമുട്ടേണ്ടിവന്നത്. നൂറിലധികം ജീവനുകൾ പൊലിഞ്ഞു. ലക്ഷക്കണക്കിന് തൊഴിലുകൾ നശിച്ചു. വിതരണശൃംഖല തടസ്സപ്പെട്ടു. കർഷകർക്കും ചെറുകിട ഉൽപാദകർക്കും തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും വിനാശകരമായ പ്രത്യാഘാതങ്ങളാണ് അനുഭവിക്കേണ്ടിവന്നത്. നോട്ടുനിരോധന കാലയളവിൽ ബാങ്കുകളിലുണ്ടായ അപകടസംഭവങ്ങളിൽ, മൂന്ന് ജീവനക്കാരും ഒരു ഉപഭോക്താവും മരിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് ജയ്റ്റ്‌ലി പറഞ്ഞു. മൊത്തം നഷ്ടപരിഹാരം 44.07 ലക്ഷം രൂപ (ഉപഭോക്താവിന് 3 ലക്ഷം രൂപ ഉൾപ്പെടെ) അവരുടെ കുടുംബാംഗങ്ങൾക്ക് നൽകേണ്ടിവന്നു.


നോട്ടുനിരോധനംകൊണ്ട് നാമമാത്രമായ ഹ്രസ്വകാല നേട്ടങ്ങൾ മാത്രമാണ് കൈവരിക്കാനായത്. അതേസമയം നിരവധി നാശങ്ങളുണ്ടാക്കുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്തു. മാത്രമല്ല, നോട്ടുനിരോധനം കള്ളപ്പണത്തിനും വ്യാജനോട്ടുകൾക്കും ഭീകരധനസഹായത്തിനും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരേ ഉപയോഗിക്കാവുന്ന ഒരു പരിഹാരമാർഗമായി കാണുന്നില്ലെന്ന് ആർ.ബി.ഐയും വ്യക്തമാക്കിയിട്ടുണ്ട്. കള്ളപ്പണത്തിനെതിരായുള്ള ഈ പോരാട്ടത്തിൽ ചിലർ പിടിക്കപ്പെട്ടിട്ടുണ്ട്, മറ്റുചിലർ ഉയർന്ന നികുതി സർക്കാരിലേക്ക് നൽകിക്കൊണ്ട് രക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ തുകകളൊന്നും സർക്കാർ പ്രതീക്ഷിച്ച നേട്ടങ്ങൾക്ക് അടുത്തെങ്ങും എത്തിച്ചേരാൻ സാധിച്ചതുമില്ല.

(അലീഗഡ് മുസ്‌ലിം യൂനിവേഴ്സിറ്റി സാമ്പത്തിക വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago