ശൈഖ് ജീലാനി തങ്ങൾ ദീൻ പ്രചരണ വ്യാപനത്തിലെ പ്രധാന കണ്ണി: ബഹാവുദ്ധീൻ നദ്‌വി റഹ്മാനി
അൽഖോബാർ: സമസ്ത ഇസ്‌ലാമിക് സെൻറർ അൽഖോബാർ സെൻട്രൽ കമ്മിറ്റി നടത്തുന്ന സ്നേഹ വസന്തം റബീഹ് 2021 കാംപയിനോടനുബന്ധിച്ച് “തിരു നബി (സ) സത്യം, സ്നേഹം, സദ് വിചാരം” എന്ന പ്രമേയത്തിൽ ജീലാനിയ്യ- ജീലാനി ദിനം “ശൈഖ് ജീലാനി (റ) ജീവിതവും സന്ദേശവും” എന്ന വിഷയത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. സുബേക്ക റഫാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്നേഹ വസന്തം കാംപയിൻ വൈസ് ചെയര്‍മാൻ അബ്ദുൽ നാസർ അസ്അദി, ദാരിമി കമ്പിൽ പ്രാർത്ഥന നടത്തി.
അൽഖോബാർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സയ്യിദ് യഹിയ തങ്ങൾ അധ്യക്ഷത വഹിച്ച യോഗം അൽഖോബാർ സെൻട്രൽ കമ്മിറ്റി ട്രഷറർ ഇക്ബാൽ ആനമങ്ങാട് ഉദ്ഘാടനം ചെയ്തു. ജീലാനി ദിനം – ശൈഖ് ജീലാനി (റ) ജീവിതവും സന്ദേശവും” എന്ന വിഷയത്തിൽ ഉസ്താദ് ബഹാഉദ്ധീൻ നദ്‌വി, റഹ്മാനി ദമ്മാം വിഷയാവതരണം നടത്തി . ഇസ്‌ലാം മത പ്രചരണ വ്യാപനത്തിൽ പ്രധാന കണ്ണികൾ ശൈഖ് ജീലാനി (റ)വും മറ്റു ഔലിയാക്കളുമാണെന്ന് അദ്ധേഹം വ്യക്തമാക്കി. ഭക്തിയും ആത്മീയതയും ലഭ്യമാക്കി സംസ്കരണവും അന്തിമ വിജയവും കരസ്ഥമാക്കാൻ ശൈഖ് ജീലാനി (റ) നൽകിയ പത്ത് ഉപദേശങ്ങളിലൂടെയും അവിടത്തെ ജീവിതത്തിലൂടെയും സദസ്സിനെ വഴി നടത്തിയും ജീവിതത്തിൽ മാതൃകയാക്കാൻ പ്രേരിപ്പിച്ചുമുള്ള ആത്മീയമായ അറിവിന്റെ ആഴത്തിലേക്ക് ഇറങ്ങിയ ക്ലാസ് ഏറെ ശ്രദ്ധേയമായി.
ദഹറാൻ ഏരിയ കമ്മിറ്റി അംഗം നൗഫൽ ഗാനം ആലപിക്കുകയും മുഹമ്മദ് പുതുക്കുടി (വൈസ് പ്രസിഡന്റ് എസ് ഐ സി അൽഖോബാർ സെൻട്രൽകമ്മിറ്റി) ,അബ്ദുൽ അസീസ് സാഹിബ് റഫ (അഡ്വൈസറി: എസ് ഐ സി അൽകോബാർ സെൻട്രൽകമ്മിറ്റി), സിദ്ധീഖ് സാഹിബ് പാണ്ടികശാല (അഡ്വൈസറി: എസ് ഐ സി അൽകോബാർ സെൻട്രൽകമ്മിറ്റി) എന്നിവർ ആശംസയർപ്പിച്ചു. സുബേക്ക ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി മുസ്തഫ കാസർഗോഡ് സ്വാഗതവും സെൻട്രൽ കമ്മിറ്റി വർക്കിംഗ് സെക്രട്ടറി അമീർ പരുതൂർ നന്ദിയും പറഞ്ഞു.
സയ്യിദ് സൈനുൽ ആബിദ് തങ്ങൾ , ബഷീർ ബാഖവി, സുലൈമാൻ സാഹിബ് കൂലേരി, നിസാം മൗലവി, സൈനുദ്ധീൻ എടപ്പാൾ, അബ്ദുൽ കരീം, ഷൗക്കത്ത്, മുഹമ്മദ് സാഹിബ് ആക്കോട്, മുഹമ്മദ് ഷാജി, സിദ്ധീഖ് എടപ്പാൾ, ജലാൽ മൗലവി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."