ഒടുവില്‍ അയഞ്ഞ് സര്‍വകലാശാല;നന്ദകുമാറിനെ നീക്കി, ദീപയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു, നിരാഹാരം സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: ഒടുവില്‍ ഗവേഷകയുടെ സമരത്തിന് മുന്നില്‍ കീഴടങ്ങി എം.ജി സര്‍വകലാശാല. ഗവേഷക ദീപയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. നന്ദകുമാര്‍ കളരിക്കലിനെ നാനോ സയന്‍സ് വകുപ്പില്‍ നിന്ന് പുറത്താക്കി.ആവശ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ നിരാഹാര സമരം അവസാനിപ്പിക്കുന്നെന്ന് ദീപ പറഞ്ഞു. വി.സിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവേഷക.
നന്ദകുമാർ കളരിക്കലിനെ പുറത്താക്കിയിട്ടുണ്ട്. തന്റെ എല്ലാ ആവശ്യങ്ങളും എംജി സർവകലാശാല അംഗികരിച്ചു. അതുകൊണ്ട് തന്നെ സമരം നൂറ് ശതമാനം വിജയമെന്നും ഗവേഷക മാധ്യമങ്ങളോട് പറഞ്ഞു. ഗവേഷണത്തിന് ആവശ്യമായ എല്ലാ മെറ്റീരിയലകളും കൃത്യസമയത്ത് നൽകുന്നതാണ്. ഡോ. ഇകെ രാധാകൃഷ്ണൻ ഗവേഷകമാർഗദർശിയും ഡോ.സാബുതോമസ് സഹമാർഗദർശിയായിരിക്കും. ഡോ. ബീനാമാത്യുവിനെ കൂടി സഹമാർഗദർശിയാക്കുമെന്ന് വിസി ഉറപ്പ് നൽകിയതായി ഗവേഷക പറഞ്ഞു.
മുടങ്ങിക്കിടന്ന ഫെലോഷിപ്പ് അനുവദിക്കും. നാല് വർഷം കൂടി ഗവേഷണകാലയളവ് നീട്ടിനൽകും. സമരം സംബന്ധിച്ച് യാതൊരുപ്രതികാര നടപടിയും ഉണ്ടാകില്ല. സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽ ഇരിപ്പിടം ലഭ്യമാക്കുമെന്നും വിസി ഉറപ്പ് നൽകിയതായി ഗവേഷക പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."