വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവം: കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍
കൊച്ചി: വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. മാള സ്വദേശി അബ്ദുള്‍ റഹ്മാനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്ന് പൊലീസ് പറയുന്നു. കേസ് അന്വേഷിച്ച പൊലീസ് അന്ന് തന്നെ ഈ സംശയം പ്രകടിപ്പിച്ചിരുന്നു. കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലാമന്‍ ഇന്ന് മരിച്ചു. ഇയാള്‍ എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു
മിസ് കേരള 2019 അന്‍സി കബീര്‍, റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവരാണ് ഒക്ടോബര്‍ 31 അര്‍ധരാത്രി നടന്ന വാഹനാപകടത്തില്‍ മരിച്ചത്. ബൈപ്പാസ് റോഡില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് ഇടിച്ചിറങ്ങിയ നിലയിലായിരുന്നു വാഹനം. വാഹനത്തിന്റെ ഇടതുവശവും മുന്‍വശവും പൂര്‍ണമായി തകര്‍ന്നു.
രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഒരു ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിത്തിരിക്കെയായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."