HOME
DETAILS
MAL
ചക്രസ്തംഭന സമരത്തിൽ കുടുങ്ങി കെ.മുരളീധരനും കോഴിക്കോട്ട് സമരം കഴിഞ്ഞ് ഉദ്ഘാടനം
backup
November 08 2021 | 19:11 PM
കോഴിക്കോട്
കോൺഗ്രസ് ചക്രസ്തംഭന സമരത്തിൽ ഉദ്ഘാടകനായ കെ മുരളീധരൻ എം.പിയും കുടുങ്ങിയതോടെ കോഴിക്കോട്ട് ഉദ്ഘാടനം നടന്നത് സമരം കഴിഞ്ഞതിനു ശേഷം.
നടക്കാവിലെ വീട്ടിൽനിന്ന് പുറപ്പെട്ട മുരളീധരൻ 11ന് സമരം ആരംഭിച്ചതോടെ പാതിവഴിയിൽ കുടുങ്ങുകയായിരുന്നു. 11.15ന് സമരം അവസാനിപ്പിച്ച് വാഹനങ്ങൾ കടത്തി വിടാൻ തുടങ്ങിയപ്പോഴാണ് ഉദ്ഘാടകനായ എം.പിക്ക് മാനാഞ്ചിറയിലെ സമരസ്ഥലത്ത് എത്താനായത്. ഉദ്ഘാടകൻ വഴിയിൽ കുടുങ്ങിയതോടെ മറ്റുനേതാക്കളെ പ്രസംഗത്തിന് ഏൽപ്പിച്ച് സംഘാടകർ കാത്തിരുന്നു.സമരത്തിനു ശേഷമാണ് ഉദ്ഘാടന സമ്മേളനമെന്നായിരുന്നു ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാറിന്റെ പ്രതികരണം. ചക്രസ്തംഭന സമരത്തിൽ എല്ലാരും പങ്കെടുക്കണമെന്നും താനും 15 മിനിറ്റ് വാഹനം നിർത്തിയിട്ട് കെ.പി.സി.സിയുടെ നിർദേശം പാലിച്ചെന്നുമായിരുന്നു സ്ഥലത്തെത്തിയ എം.പിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."