HOME
DETAILS
MAL
കശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം; ഒരു സിവിലിയന്‍ കൊല്ലപ്പെട്ടു
backup
November 09 2021 | 04:11 AM
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ തീവ്രവാദി ആക്രമണം. ഒരു സിവിലിയന്‍ കൊല്ലപ്പെട്ടു. കശ്മീരി പണ്ഡിറ്റിന്റെ ഉടമസ്ഥതയിലുള്ള കടയിലെ സെയില്‍സ്മാനായ മുഹമ്മദ് ഇബ്രാഹിം ആണ് മരിച്ചത്. വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ ഇബ്രാഹിമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്ദിപ്പോറ സ്വദേശിയാണ് മുഹമ്മദ് ഇബ്രാഹിം.
സംഭവത്തിന് പിന്നാലെ പ്രദേശം വളഞ്ഞ സുരക്ഷസേന തീവ്രവാദികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. 29 വര്‍ഷത്തിന് ശേഷം 2019ലാണ് കശ്മീരി പണ്ഡിറ്റിന്റെ ഉടമസ്ഥതയിലുള്ള കട തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
24 മണിക്കൂറിനിടെ ശ്രീനഗറില്‍ നടക്കുന്ന രണ്ടാമത്തെ തീവ്രവാദി ആക്രമണമാണിത്. ഞായറാഴ്ച ബത്മലൂ ഏരിയയില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."