HOME
DETAILS
MAL
മോന്സന് വഴിവിട്ട് സഹായം: ഐ.ജി ലക്ഷ്മണയ്ക്കെതിരെ നടപടിക്ക് ശുപാര്‍ശ
backup
November 09 2021 | 11:11 AM
തിരുവനന്തപുരം: പുരാവസ്തു വില്‍പ്പനയെന്ന പേരില്‍ തട്ടിപ്പ് നടത്തി പിടിയിലായ മോണ്‍സണുമായുള്ള ബന്ധത്തിന്റെ പേരില്‍ ട്രാഫിക് ഐ.ജി ലക്ഷ്മണക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഐ.ജിക്കെതിരെ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തു.
പൊലിസിന്റെ മാന്യതക്ക് ചേരാത്ത നടപടിയാണ് ഐജിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
തുടക്കം മുതലെ ഐ ജി ലക്ഷ്മണ ആരോപണ വിധേയനായിരുന്നു. ഇതിന് പിന്നാലെ ഐജിയും മോന്‍സണും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പരാതിക്കാരും പുറത്തുവിട്ടിരുന്നു. പരാതിക്കാര്‍ക്ക് മുന്നില്‍ ഇരുന്ന് ഐജിയെ വിളിക്കുന്ന മോന്‍സന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."