HOME
DETAILS

175 മദ്യശാലകൾ കൂടി തുറക്കുമെന്ന് സർക്കാർ; കുടിപ്പിച്ചേ അടങ്ങൂ...

  
backup
November 09 2021 | 20:11 PM

865543-2

കൊച്ചി
സംസ്ഥാനത്ത് 175 പുതിയ മദ്യവിൽപനശാലകൾ കൂടി ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇതു സംബന്ധിച്ച ബെവ്കോയുടെ ശുപാർശ എക്സൈസ് വകുപ്പിന്റെ പരിഗണനയിലെന്നും സർക്കാർ അറിയിച്ചു.
1.12 ലക്ഷം ആളുകൾക്ക് ഒരു മദ്യവിൽപനശാല എന്ന തരത്തിലാണ് കേരളത്തിലെ അനുപാതം. ഈ സാഹചര്യത്തിൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ മദ്യശാലകളുടെ എണ്ണം വർധപ്പിക്കേണ്ടതുണ്ടെന്നാണ് സർക്കാരിന്റെ ന്യായീകരണം. വാക്ക് ഇൻ മദ്യവിൽപനശാലകൾ തുടങ്ങണമെന്ന കോടതിയുടെ നിർദേശം സജീവ പരിഗണനയിലാണ്.
ബിവറേജസ് കോർപറേഷനു കീഴിലുള്ള 96 മദ്യവിൽപനശാലകളിൽ നിലവിൽ വാക്ക് ഇൻ സൗകര്യമുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരിക്കണം മദ്യശാലകളുടെ പ്രവർത്തനമെന്ന് ഹൈക്കോടതി നിർദേശിച്ചു. മദ്യശാലകൾക്കു മുന്നി ലുള്ള ജനബാഹുല്യം തടണമെന്ന ഉത്തരവ് നാലു വർഷങ്ങൾക്കു മുമ്പുള്ളതാണെന്ന് കോടതി സർക്കാരിനെ ഓർമിപ്പിച്ചു.
മദ്യശാലകളുടെ സമീപത്തെ പരിസരവാസികൾക്ക് ഏതെങ്കിലും തരത്തിലുള്ള ശല്യങ്ങളുണ്ടോ എന്നു നിരീക്ഷിക്കേണ്ടതാണ്. മദ്യശാലകൾക്ക് സമീപത്തു താമസിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള പീഡന പരാതികളോ ശല്യം സംബന്ധിച്ച പരാതികളോ ഉണ്ടോ എന്നു പരിശോധിക്കണം.
കോടതിക്ക് ലഭിച്ചിട്ടുള്ള പരാതികൾ മദ്യശാലകളിലെ ക്യൂ മൂലമുണ്ടാകുന്ന പരാതികളാണെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. മദ്യശാലകൾക്ക് പഞ്ചനക്ഷത്ര സൗകര്യമുണ്ടാകണമെന്ന അഭിപ്രായമല്ല ഉള്ളത്. മദ്യപിക്കാത്തവർക്ക് ക്യൂ നിൽക്കുന്നവരിൽനിന്ന് യാതൊരു വിധ ശല്യങ്ങളോ പീഡനങ്ങളോ ഉണ്ടാവാൻ പാടില്ല.
എല്ലാ മദ്യശാലകൾക്കും സമീപം താമസിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മദ്യശാലകൾകൊണ്ടു കടുത്ത വിഷമങ്ങളാണുള്ളതെന്ന തുറന്ന രഹസ്യം പറയാതിരിക്കാനാവില്ല. കോടതിയുടെ ഇടപെടൽ കൊണ്ടു നേരിയ തോതിലുള്ള മാറ്റങ്ങളുണ്ടെങ്കിലും നിലവിലുള്ള സാഹചര്യം അനുകൂലമല്ല. കുടുതൽ സൗകര്യങ്ങൾ ഇനിയുമൊരുക്കുന്നതുവരെ ബെവ്കോയ്ക്കും മറ്റുമെതിരേയുള്ള കോടതിയലക്ഷ്യ നടപടികൾ തീർപ്പാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഹരജികൾ നവംബർ 23നു പരിഗണിക്കാൻ മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  11 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  11 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  11 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  11 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  11 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  11 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  11 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  11 days ago