HOME
DETAILS

ഹജ്ജ് എംബാർക്കേഷൻ പോയിന്റായി കണ്ണൂരിനെ പരിഗണിക്കണമെന്ന് ആവശ്യം

  
backup
November 09 2021 | 20:11 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%8e%e0%b4%82%e0%b4%ac%e0%b4%be%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b7%e0%b5%bb-%e0%b4%aa%e0%b5%8b%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d


■ അനുമതി ലഭിച്ചാൽ നേട്ടം വടക്കൻ ജില്ലക്കാർക്ക്
എം.പി മുജീബ് റഹ്മാൻ
കാസർകോട്
ഹജ്ജ് എംബാർക്കേഷൻ പോയിന്റായി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തെ പരിഗണിക്കണമെന്ന് ആവശ്യം. അടുത്ത സീസണിൽ കേരളത്തിൽ നിന്ന് കൊച്ചി വിമാനത്താവളത്തിൽ മാത്രമാണു ഹജ്ജ് യാത്രാ സൗകര്യമുള്ളത്. വലിയ വിമാനങ്ങൾക്ക് പുറപ്പെടാൻ അനുമതിയില്ലാത്തതും വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലും കരിപ്പൂർ വിമാനത്താവളത്തെ ഹജ്ജ് സർവിസ് നടത്തുന്നതിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു.
കേരളത്തിനു പുറമെ പുതുച്ചേരി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലുള്ളവരുടെ ഹജ്ജ് എംബാർക്കേഷൻ പോയിന്റായും കൊച്ചി വിമാനത്താവളത്തെയാണു നിശ്ചയിച്ചിട്ടുള്ളത്. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഹജ്ജ് യാത്രക്കാരുള്ള കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലുള്ളവർക്കും പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിലുള്ളവർക്കും മണിക്കൂറുകൾ താണ്ടി കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
എംബാർക്കേഷൻ പോയിന്റായാൽ കർണാടകയിലെ ദക്ഷിണ കന്നഡ, കുടക്, തമിഴ്നാട്ടിലെ നീലഗിരി ജില്ലകളിലുള്ളവർക്ക് കണ്ണൂർ വിമാനത്താവളത്തെ ആശ്രയിക്കലായിരിക്കും എളുപ്പം.
കണ്ണൂരിനെയും ഹജ്ജ് എംബാർക്കേഷൻ പോയിന്റായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സംസ്ഥാനസർക്കാർ കേന്ദ്രത്തിന് കത്തുനൽകിയിരുന്നു.
ആധുനികസൗകര്യങ്ങളോടെ മൂന്നുവർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറക്കുന്നതിനോ പുറപ്പെടുന്നതിനോ നിലവിൽ തടസമില്ല. കൊവിഡ് ലോക്ക്ഡൗണിൽ ഗൾഫിൽ നിന്നു യാത്രക്കാരുമായി വൈഡ് ബോഡി വിമാനങ്ങൾ കണ്ണൂരിൽ ഇറങ്ങിയിരുന്നു.
കേന്ദ്രസർക്കാരിന്റെ എയർ ബബ്ൾ പദ്ധതിപ്രകാരമാണ് വിദേശക്കമ്പനികളുടെ വൈഡ് ബോഡി വിമാനങ്ങൾ കണ്ണൂരിലേക്കു ചാർട്ടർ ചെയ്തിരുന്നത്. എയർഇന്ത്യയുടെ വൈഡ് ബോഡി വിമാനമായ ബോയിങ് 777-300 വിമാനവും യാത്രക്കാരുമായി കണ്ണൂരിൽ എത്തിയിരുന്നു. എന്നാൽ, വിദേശ വിമാനക്കമ്പനികൾക്കു സർവിസ് നടത്താനുള്ള പോയിന്റ് ഓഫ് കോൾ അനുമതി ലഭിക്കാത്തതാണ് കണ്ണൂരിനുള്ള തടസം.
അടിസ്ഥാന
സൗകര്യമുണ്ടെന്ന് കിയാൽ
ഹജ്ജ് സർവിസ് നടത്താനാവശ്യമായ അടിസ്ഥാനസൗകര്യം വിമാനത്താവളത്തിലുണ്ടെന്ന് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ). പുതിയ വിമാനത്താവളമെന്ന നിലയിൽ ആധുനിക സൗകര്യമെല്ലാം കണ്ണൂരിലുണ്ട്. അനുമതി ലഭിച്ചാൽ ഹജ്ജ് യാത്രക്കാർക്കും വിമാനത്താവളത്തിനും നേട്ടമായിരിക്കുമെന്നും കിയാൽ അധികൃതർ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  a few seconds ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  8 minutes ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  15 minutes ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  20 minutes ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  25 minutes ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  an hour ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  an hour ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  an hour ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  4 hours ago