മുന്‍ മിസ് കേരളയടക്കം മൂന്നു പേരുടെ അപകട മരണം; കൂടുതല്‍ അന്വേഷണത്തിന് പൊലിസ്, ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക്ക് പരിശോധിക്കും
കൊച്ചി: കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പെടെ കാര്‍ അപകടത്തില്‍ മരിച്ച കേസില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലിസ്. ഇതിന്റെ ഭാഗമായി ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക് വിദഗ്ധ പരിശോധനക്ക് വിധേയമാക്കും.
ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നടന്ന പാര്‍ട്ടിയുടെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. ഹോട്ടലിലെ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക്കിന്റെ പാസ് വേര്‍ഡ് പൊലിസിന് ലഭിച്ചിട്ടില്ല. ഇതോടെ ഐടി വിദഗ്ധരുടെ സഹായത്തോടെ ഹാര്‍ഡ് ഡിസ്‌ക് പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുന്‍ മിസ് കേരള അടക്കം മൂന്ന് പേര്‍ വൈറ്റിലയില്‍ വാഹനാപകടത്തില്‍ മരിച്ചത്. ഇവരുടെ ദൃശ്യങ്ങളടക്കം തേടിയാണ് കൊച്ചി സിറ്റി പൊലീസ് ഇന്നലെ ഹോട്ടലില്‍ എത്തിയത്. എന്നാല്‍ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കിന്റെ പാസ്‌വേര്‍ഡ് അറിയില്ലെന്ന മറുപടിയാണ് ഹോട്ടല്‍ ജീവനക്കാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
കേസില്‍ പിടിയിലായ ഡ്രൈവര്‍ അപകടസമയത്ത് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. ഇയാള്‍ മദ്യം ഉപയോഗിച്ചതിന് തെളിവു ശേഖരിക്കും. കൂടാതെ മറ്റെന്തെങ്കിലും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്ന കാര്യവും ഹാര്‍ഡ് ഡിസ്‌ക് പരിശോധനയിലൂടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.
അപകടത്തില്‍പ്പെട്ട വാഹനം ഹോട്ടലില്‍ നിന്നും അപകടം നടന്ന സ്ഥലത്തേക്ക് എത്തിയ വഴികളും അന്വേഷിക്കും. പാര്‍ട്ടി നടന്ന ഹാളും അവിടേക്കുള്ള ഇടനാഴിയിലെയും ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക. കേസില്‍ അറസ്റ്റിലായ ഡ്രൈവര്‍ അബ്ദുറഹ്‌മാന് അപകടത്തില്‍ പരിക്ക് പറ്റിയിരുന്നു. നിലവില്‍ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഇയാള്‍ ആശുപത്രിയില്‍ പൊലിസ് നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."