പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണുമായി വഴിവിട്ട ബന്ധം; ഐ.ജി ലക്ഷ്മണിന് സസ്പെന്ഷന്
കൊച്ചി: പുരാവസ്തു തട്ടിപ്പ്കേസില്‍ ട്രാഫിക് ഐ.ജി ലക്ഷ്മണിന് സസ്പെന്ഷന്. സസ്പെന്‍ഷനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. തട്ടിപ്പ്കേസ് പ്രതി മോന്സണ് മാവുങ്കലുമായുളള വിവാദ ഇടപെടലിനെ തുര്‍ന്നാണ് നടപടി.
മോന്‍സണും ഐ ജി ലക്ഷ്മണും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നിരുന്നു. ഐ ജിയുടെ ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്കും മോന്‍സണുമായി ബന്ധമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്.
മോന്‍സണിന്റെ മാനേജറുമായി ഐജി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിന്റെ തെളിവുകളും പുറത്തായി. ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരി വഴി മോന്‍സന്റെ പുരാവസ്തുക്കള്‍ ലക്ഷ്മണ വില്പന നടത്താന്‍ ശ്രമിച്ചതിന്റെയും വിവരങ്ങളും പുറത്തായിട്ടുണ്ട്.
നടപടിക്ക് ശിപാര്‍ശ ചെയ്ത് ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു. മോന്സണ് അറസ്റ്റിലായതറിഞ്ഞ് ഐ ജി ലക്ഷ്മണ നിരവധി തവണ മാനേജര്‍ ജിഷ്ണുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ലക്ഷ്മണക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത് ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."