HOME
DETAILS

സംസ്ഥാനത്ത് 7540 പേര്‍ക്ക് കൊവിഡ്: 7841 പേര്‍ രോഗമുക്തരായി

  
backup
November 10 2021 | 12:11 PM

covid-case-reported-today-latest-new

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7540 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7841 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,380 സാമ്പിളുകൾ പരിശോധിച്ചു. 9.87 ശതമാനമാണ് ഇന്ന് ടിപിആർ. ( kerala reports 7540 covid cases )

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 76,380 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,21,733 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,16,046 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 5687 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 400 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ 70,459 കോവിഡ് കേസുകളിൽ, 7 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 211 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 34,621 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 30 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7077 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 386 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 47 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7841 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 951, കൊല്ലം 661, പത്തനംതിട്ട 410, ആലപ്പുഴ 254, കോട്ടയം 212, ഇടുക്കി 341, എറണാകുളം 964, തൃശൂർ 1879, പാലക്കാട് 332, മലപ്പുറം 392, കോഴിക്കോട് 606, വയനാട് 291, കണ്ണൂർ 417, കാസർഗോഡ് 131 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 70,459 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,22,834 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  7 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  7 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  7 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  7 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  7 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  7 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  7 days ago