വിരാട് കോഹ്ലിയുടെ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി; സോഫ്റ്റ്വെയര് എന്‍ജിനീയര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി:ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ മകള്‍ വാമികയ്ക്കെതിരേ ഓണ്‍ലൈനിലൂടെ ബലാത്സംഗ ഭീഷണി മുഴക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. എന്‍ജിനീയറായ ഇയാളെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്.
23കാരനായ റാംനഗേഷ് ശ്രീനിവാസ് അകുബതിനി എന്നയാളെയാണ് മുംബൈ പൊലീസ് സ്പെഷ്യല്‍ ടീം ഇന്ന് ഉച്ച തിരിഞ്ഞ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇപ്പോള്‍ മുംബൈയിലാണ് താമസിക്കുന്നത്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടി-20 ലോകകപ്പില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ ഇന്ത്യ തോറ്റതിന് പിന്നാലെയാണ് ഇയാള്‍ കോഹ്ലിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്.
ഭീഷണിപ്പെടുത്തിയുള്ള പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ വെച്ച് പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഇയാള്‍, തന്റെ ട്വിറ്റര്‍ ഹാന്ഡിലിലടക്കം മാറ്റം വരുത്തിയിരുന്നു. പാകിസ്ഥാനി യൂസര്‍ എന്ന നിലയിലായിരുന്നു മാറ്റം വരുത്തിയത്.
സോഫ്റ്റ്വെയര് എഞ്ചിനീയറായ ഇയാള്‍ ഇപ്പോള്‍ ജോലിയൊന്നും ചെയ്യുന്നില്ലെന്നാണ് പൊലീസ് പറഞ്ഞത്. ഒരു ഫുഡ് ഡെലിവറി ആപ്പിന് വേണ്ടിയും മുമ്പ് ജോലി ചെയ്തിരുന്നു എന്നാണ് വിവരം.
സഹതാരം മുഹമ്മദ് ഷമിയ്ക്കെതിരായ ആരോപണങ്ങളെ തള്ളിയും ഷമിയെ പിന്തുണച്ചും കോഹ്ലി രംഗത്ത് വന്നതോടെ ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ ഉടലെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."