HOME
DETAILS

അന്നമുണ്ടായിട്ടും ഇന്ത്യ എന്തുകൊണ്ട് പട്ടിണിയിൽ?

  
backup
November 11 2021 | 04:11 AM

4524532-2

പ്രൊഫ. കെ. അരവിന്ദാക്ഷൻ
9446495119

 

ഇന്ത്യൻ ജനതയെ സംബന്ധിച്ചിടത്തോളം കടുത്ത ആശങ്കയിലാഴ്ത്തുന്ന ഒരു വാർത്തയാണ് ദിവസങ്ങൾക്ക് മുമ്പ് നമ്മുടെ ദൃശ്യ, അച്ചടി മാധ്യമങ്ങളെല്ലാം വളരെയേറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോക ജനതയെ മൊത്തത്തിലെടുത്താൻ വിശക്കുന്നവരുടെ കൂട്ടത്തിൽ ഇന്ത്യയാണ് ഏറെ മുന്നിലുള്ളതെന്നാണ് 'ഗ്ലോബൽ ഹങ്കർ ഇൻഡെക്സ് 2021' നൽകുന്ന വിവരം. 107 ലോകരാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയുടെ സ്ഥാനം 94 ആണെന്നതായിരുന്നു 2020ൽ പുറത്തുവന്ന റാങ്കിങ്ങിൽ ഉണ്ടായിരുന്നതെങ്കിൽ 2021 ലേത് 116 രാജ്യങ്ങളുടെ കൂട്ടത്തിൽ 101 ആയി താഴ്ന്നിരിക്കുന്നു. ഇതിനെല്ലാം പുറമെ കുട്ടികൾക്കിടയിലെ പട്ടിണിയും പോഷകാഹാരകുറവും നോക്കിയാൽ ഏറ്റവും പരിതാപകരമായ സ്ഥിതിയുള്ള രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നുണ്ടെന്നാണ്. കൊവിഡിന്റെ കടന്നാക്രമണം പ്രശ്നത്തിന്റെ കാഠിന്യം വർധിപ്പിച്ചിരിക്കുകയുമാണ്. ആഗോളതലത്തിൽ വർധിച്ചുവരുന്ന പോഷകാഹാരക്കുറവ് സാമ്പത്തിക പുരോഗതിയെ ഗുരുതരമായി ബാധിച്ചിട്ടുമുണ്ട്. ആഗോള ഹങ്കർ ഇൻഡെക്സ് തയാറാക്കുന്നത് പട്ടിണിയുടെ വ്യാപ്തിയെ മാത്രം അടിസ്ഥാനമാക്കിയല്ല, പോഷകാഹാരക്കുറവും ശിശുമരണനിരക്കും ശിശുക്കളുടെ ഭാരക്കുറവും വരൾച്ചാ മുരടിപ്പും മറ്റും കണക്കിലെടുത്തുകൂടിയാണെന്ന് പ്രത്യേകം പരിഗണിക്കേണ്ടതാണ്. 'ആത്മനിർഭർ ഭാരത്' എന്ന ലക്ഷ്യം മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ചു നടത്തിയ പ്രഖ്യാപനങ്ങളിൽ ഏറ്റവുമൊടുവിലത്തേതായി കേൾക്കാനായത് 2021 ഒക്ടോബർ 16 നടത്തിയതാണ്.

അന്നേ ദിവസം തന്നെയാണ് ഇന്ത്യയിലെ വിവിധ വാർത്താമാധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെ ഗ്ലോബൽ ഹങ്കർ ഇൻഡെക്സ് സംബന്ധമായ റിപ്പോർട്ടിലെ വിവരങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്നത്.യു.എൻ ഭക്ഷ്യ, കാർഷിക സംഘടന (എഫ്.എ.ഒ) നാളിതുവരെയായി സ്വീകരിച്ചുവന്നിട്ടുള്ള മാനദണ്ഡങ്ങളുടെയും അംഗീകൃതമായ രീതിശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിൽ തയാറാക്കിയ പഠന റിപ്പോർട്ടിലെ കണ്ടെത്തലുകൾ മുൻകാലങ്ങളിലെല്ലാം ലോകരാഷ്ട്രങ്ങൾ അംഗീകരിച്ചിട്ടുള്ളതുമാണ്. എന്നാൽ, ആത്മനിർഭർ ഭാരത് എന്ന പദ്ധതിയുടെ ഭാഗമായി ഇന്ത്യയെ കരുത്തുറ്റ ആഗോള സൈനികശക്തിയായി രൂപാന്തരപ്പെടുത്താൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി മോദി 'വിശപ്പ്' എന്നത് ഒരു ഇന്ത്യൻ യാഥാർഥ്യമാണെന്ന് പരോക്ഷമായി സൂചിപ്പിക്കാൻ പോലും തയാറായില്ലെന്നതാണ് വിചിത്രമായി തോന്നുന്നത്. രാജ്യത്തെ 41 പ്രതിരോധ വ്യവസായശാലകളെ, അവയിൽ ഓർഡിനൻസ് ഫാക്ടറികളടക്കം ഏറെയും പണ്ഡിറ്റ് നെഹ്റുവിന്റെ നേതൃത്വത്തിലുള്ള സാമ്പത്തികാസൂത്രണത്തിന്റെ ഭാഗമായി സ്ഥാപിതമായതാണെങ്കിലും, അവയെ ഏഴ് പൊതുമേഖലാ പ്രതിരോധ സംരംഭങ്ങളായി പുനഃസംഘടിപ്പിക്കുക മാത്രമാണ് ഏറ്റവുമൊടുവിൽ നരേന്ദ്ര മോദി ചെയ്തിരിക്കുന്നത്. സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിൽ ദേശീയ സ്വയംപര്യാപ്തത സാമ്പത്തിക വികസനത്തിന്റെ മാത്രമല്ല, രാജ്യസുരക്ഷയുടെ കാര്യത്തിലും, നെഹ്റു-കൃഷ്ണ മേനോൻ സംയുക്ത ശ്രമഫലമായി തുടക്കം കുറിച്ചതാണല്ലോ. അന്നത്തെ സ്വയംപര്യാപ്തത ഇപ്പോൾ ആത്മനിർഭർ ഭാരതിന് വഴിമാറിയിരിക്കുന്നു എന്നു മാത്രമേയുള്ളൂ. ഫലത്തിൽ രണ്ടും തമ്മിൽ വ്യത്യാസമൊന്നുമില്ല. അതേ അവസരത്തിൽ രാജ്യരക്ഷയുടെ കാര്യത്തിൽ തീവ്രദേശീയതയുടെ പേരുപറഞ്ഞ് സംഘ്പരിവാർ ലക്ഷ്യം നേടിയെടുക്കാൻ വെമ്പൽകൊള്ളുന്ന പ്രധാനമന്ത്രി 'വിശപ്പ്'' എന്ന ഇന്ത്യൻ ജനത അഭിമുഖീകരിക്കുന്ന യാഥാർഥ്യത്തെ കരുതിക്കൂട്ടി മറക്കാൻ ശ്രമിക്കുകയുമാണ്.

രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിച്ചു നിർത്തേണ്ടതിന്റെ പ്രാധാന്യം ഒട്ടും കുറച്ചുകാണുന്നില്ലെങ്കിൽ തന്നേയും അതിന് ബഹുഭൂരിഭാഗം വരുന്ന ജനതയേയും പട്ടിണിയിലേക്ക് തള്ളിവിട്ടുകൊണ്ടുതന്നെ വേണമായിരുന്നോ എന്നതാണ് പ്രസക്തമായ ചോദ്യം. അസുഖകരവും അസൗകര്യമുളവാക്കുന്നതുമായ യാഥാർഥ്യങ്ങളാണ് പട്ടിണി സൂചിക റിപ്പോർട്ട് പുറത്തുകൊണ്ടുവന്നിരിക്കുന്നതെങ്കിലും അവയുടെ വസ്തുനിഷ്ഠതയെ വെല്ലുവിളിക്കുന്നതിൽ എന്തർഥമാണുള്ളത്? എന്ത് യുക്തിയാണുള്ളത്/ ഒന്നും തന്നെ ഇല്ല.മൊത്തം 116 ലോക രാജ്യങ്ങളിലെ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ യു.എൻ ആഭിമുഖ്യത്തിലുള്ള എഫ്.എ.ഒ നടത്തിയ ശാസ്ത്രീയവും സുതാര്യവുമായ പഠന റിപ്പോർട്ടിലാണ് ഇത്തരം കണ്ടെത്തലുകൾ നടത്തിയിരിക്കുന്നതും. ഇതിന്റെ പേരുതന്നെ ദി സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രിഷൻ ഇൻ ദി വേൾഡ് 2021 എന്നാണ്. ഇത്തരമൊരു റിപ്പോർട്ട് തയാറാക്കുന്നതിനാവശ്യമായ സ്ഥിതിവിവര കണക്കുകൾ ലഭ്യമാക്കിയിട്ടുള്ളതും അംഗീകൃത യു.എൻ ഏജൻസികളാണ്. പോഷകാഹാരക്കുറവ് സംബന്ധമായ കണക്കുകൾ എഫ്.എ.ഒ ആണ് നൽകിയിരുന്നതെങ്കിൽ ശിശുമരണ നിരക്കുകളുടെ സ്രോതസ് യു.എൻ ഇന്റർ ഏജൻസി ഗ്രൂപ്പ് ഫോർ ചൈൽഡ് മോർട്ടാലിറ്റി എസ്റ്റിമേഷൻ എന്ന സ്രോതസുമാണ്. ശിശുക്കളുടെ തൂക്കകുറവും വളർച്ചാ മുരടിപ്പും മറ്റുമായി ബന്ധപ്പെട്ട വിവരങ്ങളും കണക്കുകളും യൂനിസെഫ്, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, വേൾഡ് ബാങ്ക് തുടങ്ങിയ അംഗീകൃത ഏജൻസികളുമാണ്.വിശദവും ശാസ്ത്രീയവുമായ പഠനത്തിനു വിധേയമാക്കിയതിനുശേഷം തയാറാക്കിയ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇന്ത്യമാത്രം വിമർശന ബുദ്ധിയോടെ വിലയിരുത്തുന്നതിലെ യുക്തിയും ധാർമികതയുമാണ് സംശയം ജനിപ്പിക്കുന്നത്. ഒരുതരത്തിലും യുക്തിസഹമല്ലാത്ത വാദഗതികൾ നിരത്തി സ്വന്തം ഭരണവൈകല്യങ്ങളെ മറക്കാൻ ശ്രമിച്ചാലും വസ്തുതകളും യാഥാർഥ്യങ്ങളും അതേപടി നിൽനിൽക്കുകതന്നെയാണ് ചെയ്യുക.

കാർഷികോൽപന്നങ്ങളായ അരി, ഗോതമ്പ്, പച്ചക്കറികൾ, പഴവർഗങ്ങൾ തുടങ്ങിയവയുടെ ഉൽപാദനത്തിൽ ഇന്ത്യ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ന് നിലകൊള്ളുന്നത്. ഭക്ഷ്യധാന്യ സംഭരണത്തിലും ഇന്ത്യയുടെ നേട്ടം മഹത്തരമാണ്. സംഭരണമാനദണ്ഡങ്ങൾ നിജപ്പെടുത്തിയിരിക്കുന്നതിന്റെ മൂന്നിരട്ടി ഭക്ഷ്യധാന്യശേഖരമാണ് എഫ്.സി.ഐ ഗോഡൗണുകളിലുള്ളത്. ഇതാണെങ്കിലോ ഓരോ ഇന്ത്യക്കാരനും 85 കിലോ വീതം ഭക്ഷ്യധാന്യം ഓരോ വർഷവും നൽകാൻ മതിയാവുകയും ചെയ്യും. എന്നിട്ടുമെന്താണ് ഇന്ത്യൻ ജനത പട്ടിണിക്കാരോ അർധപട്ടിണിക്കാരോ ആണെന്ന ഗതികേടിൽ കഴിയേണ്ടിവരുന്നത്? ഇതിനുള്ള ഉത്തരം നൽകേണ്ടത് നിരുത്തരവാദപരമായ നയങ്ങൾക്കും ഭരണ നടപടികൾക്കും ബാധ്യസ്ഥരായ മോദിയും സംഘ്പരിവാറും തന്നെയല്ലാതെ മറ്റാരുമല്ല. ഇന്ത്യയുടെ ഭക്ഷ്യധാന്യ അറകളെന്ന് പണ്ടുമുതൽ തന്നെ സാർവത്രികമായി വിശേഷിപ്പിക്കപ്പെട്ടുവന്നിട്ടുള്ള പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ യു.പി. തുടങ്ങി മേഖലകളിലെ കർഷകർ ഒരു വർഷക്കാലമായി അതിശക്തമായൊരു പ്രക്ഷോഭത്തിൽ തുടരുകയല്ലേ? ഭക്ഷ്യോൽപാദനം റെക്കോർഡ് നിലവാരത്തിൽ എത്തിക്കുന്നതിൽ നിരന്തരം ഏർപ്പെട്ടിരിക്കുമ്പോൾ തന്നെയാണ് കർഷകസമൂഹം തങ്ങളുടെ ഏക ആശ്രയമായ കാർഷിക മേഖലയുടെ കോർപറേറ്റ് വൽകരണത്തിനെരായി സമരരംഗത്തുള്ളത്. ഇക്കാരണത്താൽതന്നെ ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യയേയും ഇന്ത്യൻ ജനതയേയും കൊണ്ടെത്തിച്ചിരിക്കുന്നത് കർഷക സമൂഹമല്ല, കേന്ദ്ര ഭരണകൂടം തന്നെയാണെന്നതിൽ തർക്കത്തിനിടമില്ല തന്നെ. ഇത്തരമൊരു പശ്ചാത്തലം നിലവിലിരിക്കെ സാമ്പത്തിക വളർച്ച നേടാനാകുമെന്ന ശുഭാപ്തി വിശ്വാസം ആവർത്തിച്ച് പ്രകടമാക്കുന്ന കേന്ദ്ര ധനമന്ത്രിയുടെ നിലപാടാണ് ആശ്ചര്യപ്പെടുത്തുന്നത്. സൂക്ഷ്മതലത്തിലുള്ളതും ഒറ്റപ്പെട്ടതുമായ ഏതാനും മേഖലകളിൽ വികസനത്തിന്റെ നേരിയ നാമ്പുകൾ കാണാൻ കഴിയുന്നുണ്ടെന്നത് ശരിയാണ്. എന്നാൽ, മാക്രോതലത്തിൽ സ്ഥിതി ഒട്ടും ആശാവഹമല്ല. സമ്പദ് വ്യവസ്ഥയിലെ മൊത്തം നിക്ഷേപം ഒരു ദശകത്തിനുമുമ്പ് ജി.ഡി.പിയുടെ 39.6 ശതമാനമായിരുന്നത് 202ൽ 29.7 ശതമാനത്തിലേക്ക് കുത്തനെ താണിരിക്കുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ധനക്കമ്മി ഇതേ കാലയളവിൽ 8.3 ശതമാനത്തിൽനിന്ന് 11.3 ശതമാനത്തിലേക്ക് കുതിച്ചുയരുകയുമാണ് ചെയ്തിരിക്കുന്നത്. കടം- ജി.ഡി.പി അനുപാദവും 68.6 ശതമാനത്തിൽനിന്ന് 90.6 ശതമാനത്തിലേക്കാണ് ഉയർന്നിരിക്കുന്നത്. അതേ അവസരത്തിൽ സാധാരണക്കാരന്റെ നിത്യജീവിതക്ലേശങ്ങളും പട്ടിണിയും പെരുപ്പിക്കാൻ പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങിയ ഇന്ധനങ്ങളുടെ വിലനിലവാരം വിമാന ഇന്ധനവിലയേക്കാൾ 30 ശതമാനത്തിലേറെ വർധിപ്പിക്കുകയുമാണ് ചെയ്തിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  15 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  15 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  15 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  15 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  15 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  15 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  15 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  15 days ago