HOME
DETAILS

കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പ് സർക്കാർ ഗൗരവത്തിലെടുക്കുന്നില്ലെന്ന് പ്രതിപക്ഷം

  
backup
November 11 2021 | 04:11 AM

4865356-2


സ്വന്തം ലേഖകൻ
തിരുവനന്തപുരം
കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ മഴ പ്രവചനത്തിൽ അടിയന്തരപ്രമേയവുമായി പ്രതിപക്ഷം നിയമസഭയിൽ. പി.സി വിഷ്ണുനാഥാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്.
കേരളം അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് വിഷ്ണുനാഥ് പറഞ്ഞു. സംസ്ഥാനത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിലും പുതിയ ഭൂനയം രൂപീകരിക്കുന്നതിലും സർക്കാർ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം ഇറങ്ങിപ്പോയില്ല.


സംസ്ഥാനത്ത് ഗ്രീൻ ഹൗസ് വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാൻ സമയബന്ധിതമായി പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ മറുപടിയായി പറഞ്ഞു. ഇത് നടപ്പിൽ വരുത്താൻ പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. സമയബന്ധിതമായി സംസ്ഥാനത്തെ കാർബൺ ന്യൂട്രലാക്കാനുള്ള കർമപദ്ധതി തയാറാക്കുകയാണ് സമിതിയുടെ ദൗത്യം.


2035 ഓടെ കാർബൺ ന്യൂട്രൽ കേരളം എന്ന പദ്ധതി നടപ്പിലാക്കാൻ നോഡൽ ഏജൻസിയെ നിയോഗിക്കുന്ന കാര്യം പരിശോധിക്കും. പരിസ്ഥിതി, ഗതാഗതം, തദ്ദേശ സ്വയംഭരണം, അനെർട്ട്, വൈദ്യുതി തുടങ്ങിയ വകുപ്പുകളുടെ പിന്തുണ നൽകാനുള്ള സംവിധാനവും ആലോചിക്കും. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന കോൺക്ലേവ് നടത്തുന്ന കാര്യവും പരിശോധിക്കും. യൂക്കാലിപ്റ്റസ്, അക്കേഷ്യ, വാറ്റൽ തുടങ്ങിയ മരങ്ങൾ പിഴുതുമാറ്റി മറ്റു മരങ്ങൾ വച്ചുപിടിപ്പിക്കും. റോഡിനിരുവശവും മരങ്ങൾ വച്ചുപിടിപ്പിക്കും. ഇതു സംബന്ധിച്ച ഒരു നയം രൂപീകരിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം പാരിസ്ഥിതികമായി അപകടാവസ്ഥയിലാണെന്ന ഐക്യരാഷ്ട്ര സഭയുടെ ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് പഠന റിപ്പോർട്ട് പുറത്തുവന്നിട്ടും സംസ്ഥാന സർക്കാർ ഗൗരവത്തിലെടുക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. കേരളം അതീവ അപകടസാധ്യതാ മേഖലയിലാണ് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍ എസ് മാധവന്

Kerala
  •  a month ago
No Image

ട്രാഫിക് നിയമഘനങ്ങള്‍ക്കുള്ള പിഴകളില്‍ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍

uae
  •  a month ago
No Image

കണ്ണൂരിലെ ജനങ്ങളുടെ മനസില്‍ കുറ്റപത്രം ചാര്‍ത്തപ്പെട്ടയാളായി കലക്ടര്‍ മാറി: കെ. സുധാകരന്‍

Kerala
  •  a month ago
No Image

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 3 മുതല്‍; ഫെബ്രുവരി 17 മുതല്‍ മോഡല്‍ പരീക്ഷ

Kerala
  •  a month ago
No Image

വൈദ്യുതി മേഖലയില്‍ പ്രകൃതിസൗഹൃദ സുസ്ഥിര വികസനം ലക്ഷ്യം : മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് ഹമാസ് വക 'ഷോക്ക്' ; സൈനിക മേധാവിയുടെ വീട് അക്രമിച്ച് ഖസ്സാം ബ്രിഗേഡ്, ഹാലെവി രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  a month ago
No Image

ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം ബുധനാഴ്ച്ച മുതല്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago