തൊഴിലിനെ അവഹേളിച്ചു; ഡി.സി.സി പ്രസിഡന്റിന്റെ മുടി വെട്ടില്ലെന്ന് ബാർബർമാർ
തൊടുപുഴ
ഇടുക്കി ഡി.സി.സി പ്രസിഡന്റിന്റെ മുടി ഇനി വെട്ടില്ലെന്ന് ജില്ലയിലെ ബാർബർ ഷോപ്പ് ഉടമകൾ. ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു തങ്ങളുടെ തൊഴിലിനെ അവഹേളിച്ചെന്ന് ആരോപിച്ചാണ് ബാർബർ ആൻഡ് ബ്യൂട്ടീഷ്യൻ അസോസിയേഷന്റെ തീരുമാനം.
കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാറിൽ നടന്ന കോൺഗ്രസ് യോഗത്തിൽ സംസാരിക്കുന്നതിനിടെ സി.പി മാത്യു ബാർബർ തൊഴിലാളികളെയും തൊഴിലിനേയും അവഹേളിച്ചെന്നാണ് ആരോപണം.
സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതുവരെ ഇടുക്കി ജില്ലയിലെ ഒരു ബാർബർ ഷോപ്പിലും ഡി.സി.സി പ്രസിഡന്റിന്റെ മുടി മുറിക്കില്ലെന്ന് കേരള സ്റ്റേറ്റ് ബാർബർ ആൻഡ് ബ്യൂട്ടിഷൻ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ശശി വ്യക്തമാക്കി.
അസോസിയേഷൻ ഭാരവാഹികൾ കോൺഗ്രസ് നേതൃത്വവുമായി സംസാരിച്ചെങ്കിലും സി.പി മാത്യു ഖേദ പ്രകടനം നടത്താൻ തയാറായില്ല. അസോസിയേഷൻ അംഗങ്ങൾ ജില്ലയിലെ താലൂക്ക് ആസ്ഥാനങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. എന്നാൽ വിഷയത്തിൽ ഇപ്പോൾ അഭിപ്രായ പ്രകടനത്തിന് ഇല്ലെന്നാണ് സി.പി മാത്യുവിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."