'പിഞ്ചു കുഞ്ഞുങ്ങളുടെ കൊലപാതകികളേ..നിങ്ങളുടെ ആയുസ്സ് ഇനി നാലുമാസം മാത്രം' ഒരു യോഗിക്കു തകര്‍ക്കാനാവാത്ത നേരിന്റെ ആത്മവിശ്വാസവുമായി കഫീല്‍ ഖാന്‍
'63 കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടമാവുന്നു. ഇത്തിരി പ്രാണവായു ലഭിക്കാതെ പിഞ്ചു കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിക്കുന്നു. ഓക്‌സിജന്‍ സപ്ലെയര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതിനാലായിരുന്നു അത്. പിന്നാലെ എട്ടു ഡോക്ടര്‍മാര്‍രെ ജിയലിലിടക്കുന്നു. അവര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നു. പിന്നീട് ഏഴു പേരെ തിരിച്ചെടുക്കുന്നു. നിരവധി അന്വേഷണങ്ങള്‍ക്കൊടുവില്‍ മെഡിക്കല്‍ അവഗണനക്കും അഴിമതിക്കും ക്ലീന്‍ ചിറ്റ് നല്‍കപ്പെടുന്നു. എന്നെ ഡിസിമിസ് ചെയ്യുന്നു. അന്ന് പിടഞ്ഞു മരിച്ച കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ നീതിക്കായി അലയുകയാണ്..നീതി അത് നിങ്ങള്‍ തീരുമാനിക്കൂ'- ഡോക്ടര്‍ കഫീല്‍ ഖാന്റെ വാക്കുകളാണിത്. രാജ്യത്തെ പരമോന്നത നീതി പീഠത്തിന് മുന്നില്‍ നിന്ന്, നാലാണ്ടായി യോഗിയുടെ സംഘ് സര്‍ക്കാര്‍ ഒരു മനുഷ്യനു മേല്‍ ചൊരിയാവുന്ന ദുരിതങ്ങളുടെ പരമാവധി ചൊരിഞ്ഞിട്ടും കഷ്ടപ്പെടുത്താവുന്നതിന്റെ പരമാവധി കഷ്ടപ്പെടുത്തിയിട്ടും ഒട്ടും പതറാതെ അദ്ദേഹം പറയുന്നു.
'എല്ലാ കോടതികളും എന്റെ ഭാഗത്തു നിന്ന് ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് കണ്ടെത്തിയിട്ടും അവരെന്നെ പിരിച്ചു വിട്ടിരിക്കുന്നു. കുട്ടികളുടെ രക്ഷിതാക്കള്‍ നീതിക്കായി അലയുന്നു. യഥാര്‍ത്ഥ കുറ്റവാളികള്‍, കൊലപാതകികള്‍ സൈ്വര്യവിഹാരം നടത്തുന്നു'
ഓര്‍ത്തോളൂ...അനീതി ചെയ്യുന്നവര്‍ എത്ര കരുത്തരായിട്ടും കാര്യമില്ല. നിതീ വൈകിയാലും വന്നെത്തു തന്നെ ചെയ്യും. അതിനാല്‍ നീതിക്കായി പോരാട്ടം തുടരും-ഉറച്ച ശബ്ദത്തില്‍ അദ്ദേഹം പ്രഖ്യാപിക്കുന്നു. നീതിപീഠത്തില്‍ എനിക്ക് വിശ്വാസമുണ്ട്. പിരിച്ചു വിട്ടതിന്റെ ഔദ്യോഗിക രേഖകള്‍ ലഭ്യമായാല്‍ ഹൈക്കോടതിയേയോ സുപ്രിം കോടതിയെയോ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ കൊലപാതകികളേ നിങ്ങളുടെ സമയം അടുത്തിരിക്കുന്നു. വെറും നാലുമാസത്തെ കാര്യമാണ്- അദ്ദേഹം പറഞ്ഞു നിര്‍ത്തുന്നു. ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പ് സൂചിപ്പിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.
63 बच्चों ने दम तोड़ दिया क्योंकि सरकार ने O2 सप्लायरों को भुगतान नहीं किया
— Dr Kafeel Khan (@drkafeelkhan) November 11, 2021
8 डॉक्टर, कर्मचारी निलम्बित -7 बहाल
कई जाँच/अदालत द्वारा चिकित्सा लापरवाही और भ्रष्टाचार के आरोप में क्लीन चिट मिलने के बावजूद- मैं बर्खास्त
माँ बाप-इंसाफ़ के लिए भटक रहे
न्याय? अन्याय ?
आप तय करें ? pic.twitter.com/BOMio2aLuP
ഇേേപ്പാഴാണ് ഡോ.കഫീല്‍ ഖാനെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിരിച്ചുവിട്ട വാര്‍ത്തകള്‍ പുറത്തു വരുന്നത്. ഗൊരഖ്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയിലെ പീഡിയാട്രീഷനായിരുന്നു കഫീല്‍ ഖാന്‍. നിയമ പോരാട്ടങ്ങള്‍ തുടരുന്നതിനിടയിലാണ് പിരിച്ചുവിടല്‍ നടപടി.
2017ലാണ് ഗൊരഖ്പുര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ 63 കുഞ്ഞുങ്ങള്‍ മരിച്ചത്. ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ ഖാനെ ഇതിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്യുകയും അഴിമതിയും അനാസ്ഥയും ആരോപിച്ച് ഒമ്പത് മാസം ജയിലില്‍ അടക്കുകയും ചെയ്തിരുന്നു.
എന്നാല്‍, 2019 സെപ്റ്റംബറില്‍ കഫീല്‍ ഖാനെ കുറ്റമുക്തനാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഫീല്‍ ഖാന്‍ നടത്തിയ ശ്രമങ്ങളെ റിപ്പോര്‍ട്ടില്‍ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു. സ്വന്തം കൈയില്‍ നിന്നുവരെ പണം ചെലവിട്ട് ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് കഫീല്‍ ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."