HOME
DETAILS
MAL
സെക്രട്ടേറിയറ്റ് ചർച്ചചെയ്തില്ല; കോടിയേരിയുടെ തിരിച്ചുവരവ് നീളുന്നു
backup
November 12 2021 | 04:11 AM
തിരുവനന്തപുരം
സി.പി.എം സംസ്ഥാന സെക്രട്ടറി പദവിയിലേക്കുള്ള കോടിയേരി ബാലകൃഷ്ണന്റെ തിരിച്ചുവരവ് നീളുന്നു. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമായില്ല.
യോഗത്തിൽ വിഷയം ചർച്ചയ്ക്കെടുത്തതേയില്ല. ഇന്നും നാളെയും ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിനു ശേഷമേ ഇക്കാര്യത്തിൽ തീരുമാനമാകൂ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതിനു പിന്നാലെ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം നവംബർ 13നാണ് കോടിയേരി പദവിയൊഴിഞ്ഞത്. ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടാകുകയും ബിനീഷ് ജയിൽമോചിതനാകുകയുമുണ്ടായതോടെ സെക്രട്ടറി പദവിയിലേക്കുള്ള കോടിയേരിയുടെ തിരിച്ചുവരവ് ഇനി ഔപചാരികം മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."