HOME
DETAILS
MAL
കോഴിക്കോട് നരിക്കുനിയില്‍ ഭക്ഷ്യവിഷബാധയേറ്റ് രണ്ടരവയസുകാരന് മരിച്ചു;പത്തിലധികം പേര് ചികിത്സയില്‍
backup
November 13 2021 | 11:11 AM
കോഴിക്കോട്: നരിക്കുനിയില്‍ ഭക്ഷ്യവിഷബാധയേറ്റ് രണ്ടരവയസുകാരന് മരിച്ചു. വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന് മുഹമ്മദ് യമീനാണ് മരിച്ചത്. വിവാഹ വീട്ടില്‍ നിന്നുകൊണ്ടുവന്ന വിഭവം കഴിച്ചാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവിടെനിന്ന് പത്തിലധികം പേര് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലാണ്.
വ്യാഴാഴ്ച പങ്കെടുത്ത വിവാഹ ചടങ്ങില്‍ നിന്നാണ് കുട്ടി ചിക്കന്‍ റോള്‍ കഴിച്ചതെന്നാണ് ന്ധുക്കള്‍ പറയുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പട്ടതിനേ തുടര്‍ന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വെച്ചാണ് മരണം സംഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."