HOME
DETAILS

കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സംഭവം; ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു

  
backup
November 13 2021 | 14:11 PM

attack-against-journalist-police-take-case-latest-news

കോഴിക്കോട്: കോണ്‍ഗ്രസ് 'എ' ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ കസബ പൊലിസ് കേസെടുത്തു. മുന്‍ ഡി.സി.സി പ്രസിഡന്റ് യു രാജിവന്‍ ഉള്‍പ്പെടെ 20 പേരെ പ്രതികളാക്കിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

ഇന്ന് രാവിലെയാണ് സ്വകാര്യ ഹോട്ടലില്‍ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ യോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയതോടെയാണ് നേതാക്കള്‍ കയ്യേറ്റവും മര്‍ദ്ദനവും ആരംഭിച്ചത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ച മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്‍ വി നമ്പ്യാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സി ആര്‍ രാജേഷിനേയും കൈരളി ടിവിയിലെ മേഘയേയും പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചിരുന്നു.

മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം: ശക്തമായ നടപടി വേണമെന്ന് കെ.യു.ഡബ്ല്യു.ജെ.

കോഴിക്കോട്: കോൺഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ച ആക്രമികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ശനിയാഴ്​ച രാവിലെ കല്ലായ് റോഡിലെ സ്വകാര്യ ഹോട്ടലിൽ കോൺഗ്രസ് ഗ്രൂപ്പ് യോഗം നടക്കുന്ന വിവരമറിഞ്ഞെത്തിയ മാതൃഭൂമി ഫോ​ട്ടോഗ്രാഫർ സാജൻ വി. നമ്പ്യാരെ അതിക്രൂരമായാണ്​ നേതാക്കളുടെ നേതൃത്വത്തിൽ മർദ്ദിച്ചത്​. സാജ​ന്റെ സ്വർണമാല പൊട്ടിച്ചെടുക്കുകയും ചെയ്​തു. കഴുത്തിനും പുറത്തും മർദ്ദനമേറ്റ സാജനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ്​ ന്യൂസ്​ റിപ്പോർട്ടർ സി. ആർ. രാജേഷ്, കൈരളി ടി.വി റിപ്പോർട്ടർ മേഘ മാധവൻ എന്നിവർക്കു നേരെയും അതിക്രമമുണ്ടായി. മാധ്യമ പ്രവർത്തകർക്കു നേരെ അസഭ്യവർഷം നടത്തുകയും ചെയ്​തു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്​ ​നേരെ നടക്കുന്ന കൈയ്യേറ്റങ്ങൾ അത്യന്ത്രം അപലപനീയമാണെന്നും മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നത്​ നോക്കി നിൽക്കാനാവില്ലെന്നും ജില്ലാ പ്രസിഡൻറ്​ എം.ഫിറോസ്​ഖാനും സെക്രട്ടറി പി.എസ്​.രാകേഷും പ്രസ്​താവനയിൽ വ്യക്​തമാക്കി.

ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും കുറിച്ച്​ വാ തോരാതെ സംസാരിക്കുന്നവർ തന്നെ മാധ്യമ പ്രവർത്തകരെ തടയുന്നതും മർദ്ദിക്കുന്നതും പ്രതിഷേധാർഹമാണ്​. അക്രമികൾക്കെതിരെ കോൺഗ്രസ്​ നേതൃത്വം സംഘടനാ തലത്തിലും പൊലീസ്​ നിയമപരമായും നടപടികൾ കൈകൊള്ളണമെന്ന്​ ഇരുവരും ആവശ്യപ്പെട്ടു.

ഉച്ചക്ക്​ പ്രസ്​ ക്ലബ്ബിനു മുന്നിൽ നടന്ന പ്രതിഷേധ യോഗം കെ.യു.ഡബ്ല്യു. ജെ. സംസ്​ഥാന വൈസ്​ പ്രസിഡൻറ്​ പി.വി കുട്ടൻ ഉദ്​ഘാടനം ചെയ്​തു. ജില്ലാ പ്രസിഡൻറ്​ എം.ഫിറോസ്​ഖാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്​. രാകേഷ്​, സംസ്​ഥാന സമിതി അംഗം ജിനേഷ്​ പുനത്ത്​, സി.ആർ.രാജേഷ്​, ബി.എസ്​.മിഥില എന്നിവർ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago