തുക ലഭ്യമാകാത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന്
കൊല്ലം: പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഭവന നിര്‍മാണത്തിനു വേണ്ടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച തുക ലഭ്യമാകാത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സംവരണ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പട്ടികജാതി വിഭാഗങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപയാണ് ഭവന നിര്‍മാണത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ചത്. രണ്ടും മൂന്നും സെന്റില്‍ താമസിച്ചു വന്നിരുന്നവര്‍ വീടിനായി എഗ്രിമെന്റ് എഴുതി ഒപ്പിട്ടു നല്‍കിയെങ്കിലും ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്ന് രണ്ട് ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ഫണ്ടില്ലാത്തതിനാല്‍ പട്ടികജാതി വകുപ്പില്‍ നിന്ന് ഒരു ലക്ഷം രൂപ ലഭ്യമായിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ദരിദ്രരായ നൂറുകണക്കിന് കുടുംബങ്ങളാണ് ഉണ്ടായിരുന്ന കുടില്‍ പൊളിച്ചു കളഞ്ഞ് വീടുവയ്ക്കാനിറങ്ങി ഇപ്പോള്‍ കുടിലുമില്ല വീടുമില്ലെന്ന അവസ്ഥയില്‍ കഴിയുന്നത്. എത്രയും വേഗം ഭവന നിര്‍മാണത്തിനുള്ള ബാക്കി തുക നല്‍കണമെന്ന് സംവരണസംരക്ഷണ
സമിതി ജില്ലാപ്രസിഡന്റ് കരുനാഗപ്പള്ളി സോമരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി തേവലക്കര ടി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കല്ലടഅനില്‍കുമാര്‍, മടത്തറ കെ എസ് ബാബു, കെ.കൃഷ്ണന്‍കുട്ടി, കുമരന്‍ചിറ മോഹനന്‍, പത്തനാപുരം അനില്‍കുമാര്‍, കെ ബാബു, ടി തുളസീധരന്‍, ഓമനക്കുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."