യു.എസിൽ രാജിവയ്ക്കുന്നവരുടെ എണ്ണം വർധിക്കുന്നു
സെപ്റ്റംബറിൽ ജോലി
ഉപേക്ഷിച്ചത് 44 ലക്ഷം പേർ
വാഷിങ്ടൺ
അമേരിക്കയിൽ തൊഴിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നത് കമ്പനികളെ ആശങ്കയിലാക്കുന്നു. സെപ്റ്റംബറിൽ മാത്രം ജോലി ഉപേക്ഷിച്ചത് 44 ലക്ഷം അമേരിക്കക്കാരാണ്. ആകെ തൊഴിലെടുക്കുന്നവരുടെ മൂന്നു ശതമാനം വരുമിത്. ഓഗസ്റ്റിൽ 1,64,000 പേരാണ് ജോലി ഉപേക്ഷിച്ചത്.
അതേസമയം ഒരുകോടിയിലേറെ തൊഴിലവസരങ്ങൾ നിലവിൽ വന്നതായും യു.എസ് തൊഴിൽ വകുപ്പ് പുറത്തുവിട്ട ജോബ് ഓപ്പണിങ് ആൻഡ് ലേബർ ടേണോവർ സർവേയിൽ വ്യക്തമായി. ഒക്ടോബറിൽ പുതുതായി 5,31,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ശമ്പളത്തിൽ അഞ്ചു ശതമാനം വർധനവുണ്ടായെങ്കിലും തൊഴിലാളികളെ ലഭിക്കാത്ത അവസ്ഥയാണുള്ളതെന്ന് കമ്പനികൾ പറയുന്നു.
കൊവിഡ് തകർത്ത സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ വെല്ലുവിളിയാണ് തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക്. കൊവിഡ് ബാധിക്കുമോയെന്ന പേടിയും കുടുംബത്തോടൊപ്പം ചെലവിടാൻ ആഗ്രഹിക്കുന്നതുമാണ് ആളുകൾ ജോലി ഉപേക്ഷിക്കാൻ കാരണമെന്ന് സർവേ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."