HOME
DETAILS
MAL
ഡൽഹിയിലെ ട്രാക്ടർ റാലി ; അറസ്റ്റിലായ 83 കർഷകർക്ക് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബ്
backup
November 13 2021 | 21:11 PM
ചണ്ഡിഗഡ്
റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ട്രാക്ടറുമായി റാലിയിൽ പങ്കെടുത്ത് അറസ്റ്റിലായ 83 കർഷകർക്ക് 2 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പഞ്ചാബ് സർക്കാർ. കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമത്തിനെതിരേയാണ് റിപ്പബ്ലിക് ദിനത്തിൽ കർഷകർ ഡൽഹിയിൽ ട്രാക്ടർ റാലി നടത്തിയിത്. പുതിയ കർഷക നിയമം പിൻവലിക്കുക, വിളകൾക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു റാലി. സമരം അക്രമാസക്തമാകുകയും ചെങ്കോട്ടയിലേക്ക് കർഷകർ ഇരച്ചുകയറുകയും ചെയ്തു. കർഷകരും പൊലിസും തമ്മിലും ഏറ്റുമുട്ടലുണ്ടായി. ഡൽഹി പൊലിസ് അറസ്റ്റ് ചെയ്ത കർഷകർക്ക് ധനസഹായം നൽകുന്നതിനുള്ള സർക്കാർ തീരുമാനം പഞ്ചാബ് മുഖ്യമന്ത്രി യാണ് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."