HOME
DETAILS
MAL
ഗൗളി ശാസ്ത്രം
backup
November 13 2021 | 21:11 PM
യഹിയാ മുഹമ്മദ്
നീ വരച്ചിട്ട
ചിത്രങ്ങളില്‍
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്
ആ ഗൗളിയെയായിരുന്നു.
അതെന്റെ ചുമരുകളിലൂടെ
അനായാസം
സഞ്ചരിക്കുന്നു.
മച്ചിനുമുകളില്‍
പതിയിരുന്നു.
ചിലയ്ക്കുന്നു.
പകലു തിന്നുതീര്‍ത്ത
രാത്രിയുടെ ഇരുട്ടില്‍ വേട്ടക്കാരനായ
പാവം ഗൗളി.
ഏതോ ഒരു ഈയ്യാംപാറ്റയുടെ
ചിറകു പിടയുന്നുണ്ടതിന്റെ
ചുണ്ടില്‍
ഉറക്കച്ചടവില്‍
കിനാപ്പൂമ്പാറ്റകളെന്റെ
ബെഡിനു ചുറ്റും
ചിറകുവിരിച്ച്
പാറിപ്പറന്നു.
ഞാനൊരു ഗൗളിയായ്
ഇപ്പോള്‍
ഇഴഞ്ഞിഴഞ്ഞ് നാവുനീട്ടുന്നു.
നേരം പുലര്‍ന്നപ്പോള്‍
പൂമ്പാറ്റക്കളുടെ
അറ്റുവീണ
വര്‍ണശഭളമായ
ചിറകുകള്
മുറിയിലാകെ
നിറഞ്ഞിരുന്നു
വരി വരിയായ്
ഉറുമ്പിന്ചാല്.
മച്ചിനുമുകളില്‍ തന്നെ
പതിയിരിപ്പുണ്ട്
നിശബ്ദതയില്‍
മുങ്ങിക്കിടന്ന
ഭയത്തിന്റെ രണ്ട്
ഗൗളിക്കണ്ണുകള്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."