പ്രശസ്ത എഴുത്തുകാരന്‍ വില്‍ബര്‍ സ്മിത്ത് അന്തരിച്ചു
ജൊഹാനസ്ബര്‍ഗ്: ലോക പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരന്‍ വില്‍ബര്‍ സ്മിത്ത് അന്തരിച്ചു. 88 വയസ്സായിരുന്നു. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലുള്ള വീട്ടില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം.
സ്മിത്തിന്റെ പുസ്തകങ്ങള്‍ 30ഓളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇതില്‍ പലതും സിനിമയാക്കിയിട്ടുമുണ്ട്. 1976ല്‍ പുറത്തിറങ്ങിയ ഷൗട്ട് അറ്റ് ദ ഡെവിള്‍ അദ്ദേഹത്തിന്റെ കൃതിയെ ആസ്പദമാക്കിയുള്ള സിനിമയാണ്.
പ്രസിദ്ധീകരിച്ച 49 പുസ്തകങ്ങളുടെ 140 മില്യണ്‍ കോപ്പികള്‍ ലോകത്താകമാനം വിറ്റഴിച്ചു. 1964ല്‍ പ്രസിദ്ധീകരിച്ച സിംഹങ്ങള്‍ ഭക്ഷിക്കുമ്പോള്‍ (വെന്‍ ദ ലയണ്‍ ഫീഡ്‌സ്) എന്ന പുസ്തകം വായനക്കാരുടെ അംഗീകാരം പിടിച്ചുപറ്റി. കന്നുകാലികളുടെ മേച്ചില്‍ പുറങ്ങളില്‍ വളര്‍ന്ന ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ഈ പുസ്തകം ബെസ്റ്റ് സെല്ലറായിരുന്നു.
1933 ജനുവരിയില്‍ സാംബിയയിലായിരുന്നു ജനനം. ദ റിവര്‍ ഗോഡ്, ദ ട്രയഫ് ഓഫ് ദ സണ്‍ എന്നിവയും ഏറെ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."