HOME
DETAILS
MAL
ശക്തമായ മഴ: പമ്പ സ്നാനം അനുവദിക്കില്ല, ശബരിമല തീര്‍ഥാടനത്തിന് നിയന്ത്രണം
backup
November 14 2021 | 13:11 PM
പത്തനംതിട്ട:കനത്ത മഴ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടനത്തിന് നിയന്ത്രണം. വരുന്ന നാല് ദിവസം ശബരിമലയില്‍ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കും. പമ്പാ സ്നാനം അനുവദിക്കില്ല. സ്പോട്ട് ബുക്കിംഗ് നിര്‍ത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് തീയതി മാറ്റി നല്‍കും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാല്‍ അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ത്ഥിച്ചു.
തീവ്ര മഴയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ വിളിച്ചുചേര്‍ത്ത ജില്ലാ കലക്ടര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."