അസാമാന്യ പ്രതിഭാധനരും സാധാരണക്കാരും
നിങ്ങളുടെ മകനു പഠനത്തില്‍ തീരെ ശ്രദ്ധയില്ല, അല്ലേ. അധ്യാപകര്‍ പറയുന്നതൊന്നും അവനു മനസിലാവുന്നില്ലേ? അല്ലെങ്കില്‍ മനസിലാക്കാന്‍ ശ്രമിക്കുന്നില്ലേ?... അവന്‍ വികൃതിയാണെന്നും ഒരുവക പറഞ്ഞാന്‍ കേള്‍ക്കില്ലെന്നും പരാതിയുണ്ടേണ്ടാ? കുഴപ്പം പിടിച്ച സംശയങ്ങളാണോ അവന്‍ ചോദിക്കുന്നത്. എന്നും മാര്‍ക്ക് കുറവാണോ? മറ്റുള്ളവരെപ്പോലെ മുന്നേറുന്നില്ലേ? നോക്കൂ. നിങ്ങള്‍ ആകെ ഭയപ്പാടിലാണ്. തീര്‍ച്ചയായും വലിയ ഭയത്തിലാണ്. അധ്യാപകരുടെ പരാതികള്‍ കൂടിയാവുമ്പോള്‍ കൂടുതല്‍ പേടിക്കും..... രസികന്‍ ക്ലാസെടുക്കുന്ന ട്രെയ്‌നര്‍ തകര്‍ത്തു മുന്നേറുകയാണ്. അതിഗംഭീരമായ ക്ലാസ്. വിറ്റുകളും ആക്റ്റിവിറ്റികളും കെയടികളും കൊണ്ട് മുഖരിതം. എല്ലാ കണ്ണുകളും ആ ട്രെയ്‌നറില്‍ തന്നെ. രക്ഷിതാക്കളും അധ്യാപകരും ഭാവിരക്ഷിതാക്കളും ഒക്കെയുണ്ടണ്ട് സദസില്‍. ട്രെയ്‌നിങ് പ്രോഗ്രാം തുടരുകയാണ്.
എന്നാല്‍ ഞാന്‍ ഉറപ്പു പറയുന്നു. നിങ്ങള്‍ ഭയപ്പെടേണ്ട യാതൊരാവശ്യവുമില്ല, പഠിക്കൂ, പഠിക്കൂ എന്നു പറഞ്ഞ് നിങ്ങളവനെ വിഷമിപ്പിക്കേണ്ടണ്ടതില്ല. എന്തു കൊണ്ടെണ്ടന്നോ. ഞാന്‍ പറഞ്ഞു തരാം. ചില വസ്തുതകള്‍ ചൂണ്ടണ്ടിക്കാട്ടാന്‍ ഞാനാഗ്രഹിക്കുന്നു. കമലഹാസന്‍ - പ്രശസ്ത ചലച്ചിത്ര നടന്‍. നാലു ദേശീയ അവാഡുകള്‍ വാരിക്കൂട്ടിയിട്ടുണ്ടണ്ട് ആ താരം. പല ഭാഷകള്‍ അറിയാം. അദ്ദേഹം ഏതുവരെ പഠിച്ചു എന്നറിയാമോ? കേവലം അഞ്ചാം ക്ലാസ് വരെ മാത്രം! അകാലത്തില്‍ പൊലിഞ്ഞുപോയ നമ്മുടെ സ്വന്തം മണിയോ? ഏതുവരെ പഠിച്ചിട്ടുണ്ടണ്ട്? മണി ഡോക്ടറായോ? പ്രൊഫസറായോ? പൈലറ്റായോ? എന്‍ജിനീയറായോ?... പക്ഷെ അവരെക്കാളൊക്കെ പ്രശസ്തിയും പണവും വാരിക്കൂട്ടിയില്ലേ?
മിനോണ്‍ ജോണ്‍ എന്ന കുട്ടിയെ അറിയുമോ? പഴയ കാലത്ത് ജീവിച്ചിരുന്ന ആളൊന്നുമല്ല. പുതിയ കാലത്തെ കുട്ടിയാണ്. 2000 ഫെബ്രുവരി 12ന് ജനനം. അപാര ബുദ്ധിമാന്‍. ഒരു ചാനലിലെ വൈജ്ഞാനിക പരീക്ഷയില്‍ അനവധി ഉത്തരങ്ങള്‍ നല്‍കി വലിയ സമ്മാനങ്ങള്‍ കരസ്ഥമാക്കിയവന്‍. എന്തിനെക്കുറിച്ചും വിവരമുണ്ടണ്ട്. നല്ലൊരു ചിത്രകാരനാണ്. ഇന്ത്യയൊട്ടാകെ 80 പെയ്ന്റിങ് എക്‌സിബിഷനുകള്‍ നടത്തി. സിനിമയില്‍ അഭിനയിച്ചു. ദേശീയ അവാഡ് നേടി. സംസ്ഥാനത്തെ ഏറ്റവും മികച്ച ബാലനടനുള്ള അവാഡും നേടി. (ചിത്രം - 101 ചോദ്യങ്ങള്‍).
ഈ മിടുക്കന്റെ ഔപചാരിക വിദ്യാഭ്യാസം ഏതുവരെ എന്നു കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. കേട്ടോളൂ, മിനോണ്‍ സ്‌കൂളില്‍ പോയിട്ടേയില്ല!! ഷൂട്ടിങ്ങിനിടയില്‍ സ്‌കൂള്‍ പഠനം മുടങ്ങില്ലേയെന്നാണ് ബാലതാരങ്ങളോട് സാധാരണ അഭിമുഖങ്ങളില്‍ ചോദിക്കുന്ന ചോദ്യങ്ങളിലൊന്ന്. ഷൂട്ടിങ്ങിന് യാതൊരു തടസവുമില്ല, സ്‌കൂളില്‍ പോകുന്നേയില്ലല്ലോ എന്ന മറുപടി പറയാന്‍ മിനോണ്‍ ജോണിനേ സാധിക്കൂ.
പക്ഷെ പുസ്തകങ്ങള്‍ വായിച്ച് മിനോണ്‍ അറിവു നേടുന്നു. ചുറ്റിലും നടക്കുന്ന സംഭവങ്ങള്‍ നിരീക്ഷിച്ച് വിജ്ഞാനം വര്‍ധിപ്പിക്കുന്നു. മ്യൂറല്‍ പെയ്ന്റിങ്ങിനെയും അവയുടെ ചരിത്ര പശ്ചാത്തലത്തെയും കുറിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തിട്ടുണ്ടണ്ട്. പരിസ്ഥിതിയെക്കുറിച്ച് എം.ബി.എക്കാര്‍ക്ക് ക്ലാസെടുത്തിട്ടുണ്ടണ്ട്. കുട്ടികളെ പത്ത് വയസു വരെ സ്‌കൂള്‍ എന്ന കഷ്ടപ്പാട് അനുഭവിപ്പിക്കരുതെന്ന് അച്ഛന്‍ ജോണ്‍ ബേബിയും അമ്മ മിനിയും തീരുമാനിച്ചിരുന്നു. അതിനു ശേഷം കുട്ടികള്‍ക്ക് അവരുടെ ഇഷ്ടം പോലെ തീരുമാനമെടുക്കാം എന്നായിരുന്നു ചിന്ത. ആ മാതാപിതാക്കളും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തന്നെ.
ഇനിയും കൂടുതല്‍ കേള്‍ക്കണോ? ട്രെയ്‌നര്‍ തുടരുകയാണ്. കോടീശ്വരനായ റോക്‌ഫെല്ലര്‍ മുതല്‍ എത്രയെത്ര പേര്‍. ടോംസോയറെയും ഹക്ക്ള്‍ബറി ഫിന്നിനേയും സൃഷ്ടിച്ച മാര്‍ക്‌ടൈ്വന്‍, ഓട്ടോമൊബൈല്‍ രംഗത്തെ അതികായനായി വളര്‍ന്ന ഹെന്റി ഫോഡ്, അമേരിക്കന്‍ പ്രസിഡണ്ടന്റായിരുന്ന അബ്രഹാം ലിങ്കണ്‍, എന്തിന്, ഹൈസ്‌കൂള്‍ കാലത്ത് ഇടക്കുവച്ച് പഠനം നിര്‍ത്തിയിരുന്ന സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍... അങ്ങിനെ എത്രയോ പേരുടെ കാര്യം ഓര്‍ത്തു നോക്കുക. അവരൊക്കെ വലുതായില്ലേ? അപ്പോള്‍ നിങ്ങളുടെ കുട്ടി ഉഴപ്പനാണെന്നു വച്ച് നിങ്ങള്‍ ബേജാറാവുന്നതെന്തിന്? ശരി. ഈ ക്ലാസ് ഇവിടെ നിര്‍ത്തുന്നു.
ഇനി വായനക്കാരോട് ചോദിക്കട്ടെ. എന്തു തോന്നുന്നു ഇവയൊക്കെ കേട്ടിട്ട്? ശരിയാണെന്ന് തോന്നുന്നുണ്ടേണ്ടാ, അതോ?... ഗാഢമായി, യുക്തിസഹമായി ആലോചിച്ച് നോക്കുക. ഏതായാലും മിനോണ്‍ പങ്കെടുത്ത എപ്പിസോഡ് അവസാനിപ്പിക്കുമ്പോള്‍ അവതാരകന്‍ പറഞ്ഞ വാക്യം മാത്രം ഇവിടെ രേഖപ്പെടുത്തുന്നു. ഭൂമിയില്‍ ഒരു കമലഹാസനും ഒരു മിനോണും മാത്രമേയുള്ളു. അവര്‍ നേട്ടങ്ങളുണ്ടണ്ടാക്കിയത് അവരൊക്കെ പ്രത്യേക തരത്തിലുള്ള വ്യക്തികളായതിനാലാണ്.
അവരെ ആദരിക്കാം. അഭിനന്ദിക്കാം. നേട്ടങ്ങളുണ്ടണ്ടാക്കാന്‍ ശ്രമിക്കാം. പക്ഷെ സ്‌കൂളില്‍ പോവണം. നന്നായി പഠിക്കണം. വീഴ്ചകള്‍ മഹാസംഭവങ്ങളാണെന്ന് പഠിപ്പിക്കാനും വാഴ്ത്താനും ശ്രമിക്കുന്നവരെ മുഖവിലക്കെടുക്കേണ്ടണ്ടതില്ല. വീഴ്ചയല്ല, മഹത്വം, അതിനെ അതിജീവിക്കുന്നതാണ്.
വീഴ്ചയില്‍ നിന്ന് എഴുന്നേറ്റു പോരാന്‍ കഴിയാതിരുന്ന ലക്ഷങ്ങള്‍ ചരിത്രത്തിലില്ലാത്തവരായി പൊലിഞ്ഞു പോയിട്ടുണ്ടെണ്ടന്നോര്‍ക്കാം. സ്‌കൂളില്‍ പോവുക തന്നെ വേണമെന്നു മിനോണും ഉറപ്പിച്ചു പറയുന്നു.
ക്ലാസുകള്‍ ആരെടുത്താലും ലേഖനങ്ങള്‍ ആരെഴുതിയാലും സ്വന്തം ചിന്താശേഷിയുടെ മൂശയില്‍ ഉരുക്കിയെടുത്ത ശേഷം മാത്രം അവ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യുന്നതാവും അഭികാമ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."