മൂന്ന് ദിവസം കൂടി മഴ തുടരും ; ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രിയുടെ ആഹ്വാനം
തിരുവനന്തപുരം
അടുത്ത മൂന്നുദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു. മന്ത്രിമാർ, കലക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ക്യാംപുകളിൽ പരാതികൾ ഇല്ലാതെ ശ്രദ്ധിക്കണം. ശുചിത്വം ഉറപ്പാക്കണം. ഭക്ഷണലഭ്യത, രോഗപരിശോധനാ സംവിധാനം എന്നിവ ഉറപ്പുവരുത്തണം. ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് ടീമുകൾ നിലവിൽ സംസ്ഥാനത്തുണ്ട്. നാല് ടീമുകൾ ഇന്ന് രാവിലെയോടെ എത്തും. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണം. അടിയന്തര സാഹചര്യം നേരിടാൻ പൊലിസും ഫയർഫോഴ്സും സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല നട തുറക്കുമ്പോൾ കൂടുതൽ തീർഥാടകർ പ്രവേശിക്കുന്നത് പ്രയാസം സൃഷ്ടിക്കും. അതിനാൽ അടുത്ത നാല് ദിവസങ്ങളിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."