സംസ്ഥാനത്ത് മഴ ഇന്നും തിമിര്‍ത്ത് പെയ്യും; എട്ട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കൊച്ചി: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ മാറ്റിവെച്ചു. കാസര്‍കോട്, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ഇടുക്കി,തൃശൂര്‍ എന്നീ ജില്ലകളിലാണ് ജില്ലാ കലക്ടര്‍മാര്‍ അവധി നല്‍കിയത്. പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയിട്ടുള്ളത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്.
അതേസമയം, കാസര്‍കോട് ജില്ലയിലെ കോളജുകള്‍ക്ക് അവധി ബാധകമല്ലെന്നും എറണാകുളത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധിയില്ലെന്ന് അതത് ജില്ലകളിലെ കലക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
എറണാകുളത്ത് നേരത്തേ നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.
അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കേണ്ടതാണ്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് യാത്രയും അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ക്ലാസുകള്‍ ഓണ്‍ലൈനില്‍ മാത്രമാക്കി ചുരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."