'കൽക്കത്ത കൺവെൻഷൻ ഒരു തിരിഞ്ഞുനോട്ടം': ചരിത്ര സെമിനാർ ശ്രദ്ധേയമായി
ത്വായിഫ്: 'കൽക്കത്ത കൺവെൻഷൻ ഒരു തിരിഞ്ഞുനോട്ടം' എന്ന പ്രമേയത്തിൽ ഗ്രീന സോഷ്യൽ നെറ്റ്‌വർക്ക് സംഘടിപ്പിച്ച രണ്ട് ദിവസം നീണ്ടുനിന്ന ഓൺലൈൻ സെമിനാർ വേറിട്ട അനുഭവമായി. 1947 നവംബറിൽ എച്ച്.എസ് സുഹ്രവർദി കൽക്കത്തയിൽ വിളിച്ചു ചേർത്ത മുസ്‌ലിം കൺവൻഷനെ വിശദമായി അപഗ്രഥിച്ച സെമിനാർ ഒരു ഓഫ്‌ലൈൻ പരിപാടി ഏറെ ഗഹനമായിരുന്നു. മുസ്‌ലിംലീഗിനെ പിരിച്ചുവിടാൻ വിളിച്ചുചേർത്ത കൺവെൻഷനാണ് സ്വാതന്ത്ര്യ ഭാരതത്തിൽ മുസ്‌ലിംലീഗിനെ നിലനിർത്താൻ കാരണമായത് എന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രമുഖ ചരിത്രകാരൻ എം.സി വടകര അഭിപ്രായപ്പെട്ടു.
മുസ്‌ലിംലീഗിനെ പിരിച്ചുവിടാനുഉള്ള പ്രമേയത്തെ അനുകൂലിച്ച സുഹ്റവർദി, ഹസ്രത്ത് മൊഹാനി പോലെയുള്ള പ്രഗത്ഭരെ ചെറുത്ത് തോൽപ്പിക്കാൻ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിനും കെ.എം സീതി സാഹിബിനും വലിയ ത്യാഗങ്ങളാണ് സഹിക്കേണ്ടി വന്നത്. ഇന്ത്യയുടെ നവോത്ഥാന ചരിത്രത്തിലും രാഷ്ട്ര പുനർനിർമാണത്തിലും അഭിമാനകരമായ ചരിത്രമുള്ള പാർട്ടിയാണ് മുസ്‌ലിംലീഗ്. പാർട്ടിയുടെ ഗതകാലവും സേവന പാരമ്പര്യവും ഉയർത്തിപ്പിടിക്കാൻ സെമിനാർ ആഹ്വാനം ചെയ്തു. മുസ്‌ലിംലീഗ് ഉയർത്തുന്ന രാഷ്ട്രീയ ദർശനമാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ പുരോഗതിക്ക് അഭികാമ്യമെന്നും ലീഗിന്റെ രാഷ്ട്രീയ ചരിത്രത്തിയെ ജ്വലിക്കുന്ന അധ്യായമാണ് കൽക്കത്ത കൺവെൻഷനെന്നും ഗ്രീന സെമിനാർ അഭിപ്രായപ്പെട്ടു.
മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി അധ്യക്ഷത വഹിച്ചു. സൽമാൻ ഹനീഫ്, മുസ്തഫ വാക്കാലൂർ, യു.എ നസീർ, മുല്ലക്കോയ തങ്ങൾ മാണിക്കോത്ത്, ഉനൈസ് കുമ്പിടി, സുൽത്താൻ മുഹമ്മദ് ആലംഗീർ, ഷബീർ കാലടി, അബ്ദുല്ലത്തീഫ് താനാളൂർ, നയീമുദ്ദീൻ ഇരുമ്പുചോല, സലാഹുദ്ദീൻ കണ്യാല, റഷീദ് കൈനിക്കര, ഫൈസൽ മാലിക് എ.ആർ നഗർ, ഫൈസൽ കിളിയണ്ണി, വസിം മാലിക്, വി.സി മുനീർ വടകര, നൗഫൽ താനൂർ, കാസിം തലക്കടത്തൂർ, സാദിക്ക് വട്ടപ്പറമ്പ്, പി.ടി.എ കരീം, അലവിക്കുട്ടി അധികാരത്തൊടി എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."