HOME
DETAILS

മാറ്റത്തിനൊരുങ്ങി ജിദ്ദ-മലപ്പുറം ജില്ലാ കെ എം സി സി

  
backup
November 15 2021 | 04:11 AM

jiddah-malappuram-jiddah-kmcc

ജിദ്ദ: പരിണമിക്കുന്ന ലോകം, പരിവർത്തനപ്പെടേണ്ട പ്രവാസി എന്ന പ്രമേയത്തിൽ ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സി സംഘടിപ്പിക്കുന്ന ദ്വിതല ത്രൈമാസ പ്രവർത്തക പരിശീലന ക്യാമ്പിന് ശറഫിയ്യ ഇമ്പാല ഗാർഡനിൽ വർണാഭമായ തുടക്കം.

കെ.എം.സി.സി പ്രവർത്തന രംഗത്ത് നവ ചൈതന്യം കൊണ്ട് വരുന്നതിനായി നവംബർ മുതൽ ജനുവരി വരെയുള്ള മൂന്ന് മാസങ്ങളിലായി നടത്തപ്പെടുന്ന മണ്ഡലം, പഞ്ചായത്ത് തല ക്യാമ്പിൻ്റെ ഔപചാരിക ഉൽഘാടനം ജിദ്ദ സെൻട്രൽ കെ എം സി സി പ്രസിഡൻ്റ് അഹ് മദ് പാളയാട്ട് നിർവഹിച്ചു. കോവിഡ് ലോക് ഡൗൺ കാലത്ത് കെഎംസിസി പ്രവർത്തകർ പരമാവധി സഹായം എത്തിച്ചു നൽകി പ്രവാസികളെ ചേർത്ത് പിടിച്ചതായും, സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ സൗജന്യ വാക്‌സിൻ നൽകി കോവിഡിനെ പിടിച്ചു കെട്ടാൻ ശക്തമായ നടപടികൾ സ്വീകരിച്ച സൗദി സർക്കാരിനെ കെ.എം.സിസി. അഭിനന്ദിക്കുന്നതായും പാളയാട്ട് പറഞ്ഞു. മലപ്പുറം ജില്ലാ കെഎംസിസി ആക്ടിംഗ് പ്രസിഡൻ്റ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു.

അടുക്കും ചിട്ടയും ഉള്ള പ്രവർത്തനങ്ങൾ നടത്താൻ പരിശീലനം ആവശ്യമാണെന്നും സ്വർഗം ലഭിക്കാൻ ഉതകുന്ന രൂപത്തിൽ നല്ല ഉദ്ദ്യേശത്തോടെയും ആത്മാർത്ഥതയോടെയും പ്രവർത്തിക്കണമെന്നും ക്യാമ്പിന് പതാക ഉയർത്തിയ സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ അംഗങ്ങളെ ഉണർത്തി.

കോളേജ് ഓഫ് എമർജൻസി മെഡിക്കൽ സയൻസ് അസിസ്റ്റൻ്റ് പ്രൊഫസറും ഇൻസ്പിരേഷണൽ സ്പീക്കറും ലൈഫ് കോച്ചുമായ ഡോ. അബ്ദുസ്സലാം ഉമറിൻ്റെ മോട്ടിവേഷണൽ ക്ലാസ്സോടെയാണ് രണ്ടാം സെഷന് തുടക്കമായത്. വ്യക്തിപരവും, സാമൂഹികവും, സംഘടനാപരവുമായ കാര്യങ്ങളിൽ പ്രവാസികൾ ശ്രദ്ധിക്കേണ്ട വിഷയങ്ങളെ കുറിച്ച് സംസാരിച്ച അദ്ദേഹം, സാമ്പത്തിക ഭദ്രത നേടി പ്രവാസ ജീവിതം എങ്ങനെ സന്തോഷകരമാക്കാമെന്നും അതിനു വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ എന്തൊക്കെയെന്നും ക്യാമ്പ് അംഗങ്ങൾക്ക് പകർന്നു നൽകി.

തുടർന്ന് നടന്ന സെഷനിൽ മലപ്പുറം ജില്ല കെഎംസിസി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ പ്രമേയം അവതരിപ്പിച്ചു. കെഎംസിസി യുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കാവശ്യമായ സ്ട്രാറ്റജികൽ വർക്കിങ് പ്ലാൻ, സാമൂഹ്യ മുന്നേറ്റത്തിന് ഉതകുന്ന പ്രവർത്തന പദ്ധതികൾ, പ്രവർത്തകരുടെ മാനവ വിഭവ ശേഷി പരിപോഷിപ്പിക്കുന്നതിൻറെ പ്രയോഗികവൽക്കരണം തുടങ്ങിയവയിലൂന്നിയ പ്രമേയത്തെ ആസ്‌പദമാക്കി ക്യാമ്പ് അംഗങ്ങൾ പ്രവർത്തന രംഗത്ത് നടപ്പാക്കേണ്ട നൂതന ആശയങ്ങൾ വേദിയിൽ അവതരിപ്പിച്ചു. നാഷണൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം നാസർ വെളിയങ്കോട് , ജില്ലാ സെക്രട്ടറി ജലാൽ തേഞ്ഞിപ്പലം എന്നിവർ സെഷൻ നിയന്ത്രിച്ചു.

ജില്ലാ കെ.എം.സി.സി ഉപഘടകം ഫിറ്റ് ജിദ്ദയുടെ വളണ്ടിയർ സേവനം ചടങ്ങിന് മാറ്റ് കൂട്ടി. ക്യാമ്പ് അംഗങ്ങളിൽ നിന്നും ലഭിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിശോധിച്ച് പുതിയൊരു ചരിത്ര കാലഘട്ടത്തിലേക്ക് കാലെടുത്തു വെക്കാൻ ജില്ലാ കെ.എം.സി.സി പ്രതിജ്ഞ ബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇൽയാസ് കല്ലിങ്ങൽ, സാബിൽ മമ്പാട്, അബ്ബാസ് വേങ്ങൂർ, നാസർ കാടാമ്പുഴ തുടങ്ങിയവർ നിയന്ത്രിച്ചു.
ജില്ലാ സെക്രട്ടറി അശ്റഫ് വി പി സ്വാഗതവും ജംഷീർ കെ.വി ഖിറാഅത്തും നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു; സ്വാഗതംചെയ്ത് ലോകനേതാക്കള്‍

International
  •  18 days ago
No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  18 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  18 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  18 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  18 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  18 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  18 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  18 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  18 days ago