HOME
DETAILS
MAL
മുന്‍ ഭാര്യയെന്ന് കരുതി ബാങ്കിലെ മറ്റൊരു ജീവനക്കാരിയെ വെട്ടി; യുവാവ് പിടിയില്‍
backup
November 15 2021 | 11:11 AM
കോഴിക്കോട്: കോഴിക്കോട് നന്മണ്ടയില് മുന്‍ ഭാര്യയെ ആക്രമിക്കാനെത്തിയ യുവാവ് ആളുമാറി ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നന്മണ്ട സഹകരണ ബാങ്കില്‍ ഉച്ചയോടെയാണ് സംഭവമുണ്ടായത്.
നന്മണ്ട സ്വദേശി ബിജുവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. കൈക്ക് പരിക്കേറ്റ ക്ലാര്‍ക്ക് ശ്രീഷ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ബിജുവിന്റെ മുന്‍ ഭാര്യ ഇതേ ബാങ്കില്‍ ജീവനക്കാരിയാണ്. ഇരുവരും നേരത്തെ വിവാഹ മോചിതരായിരുന്നു.ഇവരെ ആക്രമിക്കാനെത്തിയ ബിജു ആളുമാറിയാണ് ബാങ്കിലെ മറ്റൊരു ജീവനക്കാരിയായ യുവതിയെ വെട്ടിയതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."