HOME
DETAILS
MAL
പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ച് യു.എ.ഇ
backup
November 15 2021 | 13:11 PM
അബുദാബി : യു.എ.ഇയിൽ പുതിയ തൊഴിൽ നിയമം 2022 ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഹ്യൂമൻ റിസോർസ് ആന്റ് എമിറേറ്റൈസേഷൻ ( Mohre ) മന്ത്രാലയം അറിയിച്ചു .
തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് മന്ത്രാലയം തൊഴിലിലെ ബന്ധങ്ങളുടെ നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള 2021 - ലെ ഫെഡറൽ ഡിക്രി ( Federal Decree law ) നിയമം നമ്പർ 33 -നെക്കുറിച്ച് വിശദമാക്കിയത് . ഫ്ളക്സിബിൾ വർക്ക് , പാർട്ട് ടൈം , ഫ്രീലാൻസ് , ദീർഘ നേരമുള്ള ജോലി സമയം എന്നിവയുൾപ്പെടെ വിവിധ തൊഴിൽ വിഭാഗങ്ങൾ പുതിയ നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു . ഈ പുതിയ നിയമം നടപ്പാക്കുന്നതിലൂടെ സാങ്കേതികവിദ്യയിലെ പുരോഗതിയെയും കൊവിഡിന്റെ ഫലമായി വിപണിയിൽ ഉണ്ടായ ഏറ്റവും പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."