HOME
DETAILS
MAL
മുസ്ലിം വിരുദ്ധ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തതിന് അറസ്റ്റ് വനിതാ മാധ്യമപ്രവർത്തകർക്ക് ജാമ്യം
backup
November 16 2021 | 04:11 AM
ന്യൂഡൽഹി
ത്രിപുരയിലെ മുസ് ലിം വിരുദ്ധ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തതിന് അറസ്റ്റിലായ രണ്ടു വനിതാ മാധ്യമപ്രവർത്തകർക്ക് ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. എച്ച്.ഡബ്ല്യു ന്യൂസ് നെറ്റ് വർക്കിന്റെ റിപ്പോർട്ടർമാരായ സമൃദ്ധി ശകുനിയ, സ്വർണ ഝാ എന്നിവരെ അസമിൽ വച്ച് പൊലിസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് ത്രിപുര പൊലിസിന് കൈമാറുകയുമായിരുന്നു.പിന്നാലെ ഗോമതി ജില്ലയിലെ നിലംബസാർ പൊലിസ് അറസ്റ്റ് രേഖപ്പെടുത്തി. 70,000 രൂപ ജാമ്യത്തുക കെട്ടിവയ്ക്കാനും പൊലിസ് ആവശ്യപ്പെടുമ്പോൾ ചോദ്യംചെയ്യലിന് ഹാജരാകാനും ഇരുവരോടും കോടതി ആവശ്യപ്പെട്ടതായി അഭിഭാഷകൻ പിജൂഷ്കാന്തി ബിശ്വാസ് പറഞ്ഞു. ഇന്ന് ഇരുവരും പോലിസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ഹാജരാകുമെന്നും അഭിഭാഷകൻ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."